
ജില്ലയിലെ എല്ലാ ക്വാറികളിലും പരിശോധന നടത്തും: ജില്ലാ കലക്ടര്‍
രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയ അപകടം നടന്ന കോന്നി പയ്യനാമണ്‍ ചെങ്കളം ക്വാറി അപകടത്തിൽ സുരക്ഷ വീഴ്ച്ച പരിശോധിക്കാന്‍ നിര്‍ദേശിച്ച് കെ യു ജനീഷ് കുമാര്‍ എംഎല്‍എ. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തിരിക്കുന്നത്. എന്നാല്‍ സുരക്ഷ സംവിധാനം പാലിക്കാതെയാണ് ക്വാറി നടത്തിയതെന്ന ലേബർ ഓഫീസറുടെ റിപ്പോർട്ടിനെ തുടര്‍ന്നാണ് എംഎല്‍എയുടെ നിര്‍ദേശം.
പാറമട അപകടവുമായി ബന്ധപ്പെട്ട് കോന്നി താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എസ്.പ്രേം കൃഷ്ണന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് എംഎല്‍എയുടെ നിര്‍ദേശം.
പാറമടയ്ക്കെതിരായ മുഴുവന്‍ പരാതികളും പരിശോധിക്കും. ക്വാറി ഉടമ പഞ്ചായത്ത് വഴി കയ്യേറി ഗേറ്റ് സ്ഥാപിച്ചതായി തെളിഞ്ഞതിനാൽ പോലിസിനെ ഉപയോഗിച്ച് പൊളിച്ചു മാറ്റും. പഞ്ചായത്ത് രാജ് ആക്ട് പ്രകാരമായിരിക്കും നടപടി. ജലസോത്രസുകളിലേക്ക് ക്വാറിയില്‍ നിന്ന് മാലിന്യം ഒഴുകുന്നതിനെ കുറിച്ചുള്ള ആരോപണം അന്വേഷിക്കും. ഉരുള്‍പൊട്ടല്‍ മേഖലയിലാണ് ക്വാറി പ്രവര്‍ത്തിക്കുന്നതെന്ന വാദവും പരിശോധിക്കും. ജില്ലാ ഭരണകൂടവും സര്‍ക്കാരും ജനങ്ങള്‍ക്കൊപ്പമാണെന്ന് എംഎല്‍എ പറഞ്ഞു.
കോന്നി, റാന്നി മേഖലയിലടക്കം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പാറമടകളിലും അന്വേഷണം നടത്തി 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരോട് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ആവശ്യപ്പെട്ടു. ചെങ്കളം ക്വാറി നിയമവിരുദ്ധമായാണോ പ്രവര്‍ത്തിച്ചതെന്ന് പരിശോധിക്കും. നിലവില്‍ ക്വാറി പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുകയാണ്. റവന്യൂ ഭൂമി കയ്യേറി ഖനനം നടത്തിയെന്ന ആരോപണം പരിശോധിക്കാന്‍ ഡ്രോണ്‍ സര്‍വേ നടത്താന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
അടൂര്‍ ആര്‍ഡിഒ എം. ബിപിന്‍ കുമാര്‍, ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടര്‍ ആര്‍ രാജലക്ഷ്മി, ജില്ലാ ഫയര്‍ഫോഴ്സ് മേധാവി പ്രതാപ് ചന്ദ്രന്‍, കോന്നി തഹസില്‍ദാര്‍ എന്‍ വി സന്തോഷ്, കോന്നി ഡിവൈഎസ്പി ജി അജയ്നാഥ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
രക്ഷാപ്രവര്‍ത്തനം നടത്തിയ ഉദ്യോഗസ്ഥര്‍ക്ക് ആദരവ്
കോന്നി പയ്യനാമണ്‍ പാറമട ദുരന്തത്തില്‍ അപകടകരമായ അവസ്ഥയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ വിവിധ ഉദ്യോഗസ്ഥരെയും കോന്നി പ്രിയദര്‍ശനി ഹാളില്‍ നടന്ന ചടങ്ങില്‍ കെ യു ജനീഷ് കുമാര്‍ എംഎല്‍എയും ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണനും ചേര്‍ന്ന് ആദരിച്ചു. ദുരന്തത്തില്‍ രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചിരുന്നു. പ്രതികൂല കാലാവസ്ഥയേയും പാറ ഇടിഞ്ഞുവീഴുന്ന സാഹചര്യത്തെയും അതിജിവിച്ചാണ് രണ്ട് പേരുടെയും മൃതദേഹം കണ്ടെത്തിയത്. ഫയര്‍ ഫോഴ്സ്, എന്‍ഡിആര്‍എഫ്, പോലീസ് ഉദ്യോഗസ്ഥരെയും ലോംഗ് ബൂം എസ്‌കവേറ്റര്‍ ഓപ്പറേറ്റര്‍ കണ്ണനെയുമാണ് ചടങ്ങില്‍ ആദരിച്ചത്.
എല്ലാ സമര്‍ദത്തെയും അതീജിവിച്ചായിരുന്നു ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത എംഎല്‍എ പറഞ്ഞു. ജില്ലാ കലക്ടറുടെ പ്രവര്‍ത്തനം പ്രശംനീയമായിരുന്നു. ദുരന്തം ഉണ്ടായ ഉടന്‍ സ്ഥലത്തെത്തിയ അദ്ദഹം രക്ഷാപ്രവര്‍ത്തനം ഏകോപിച്ചതായി എംഎല്‍എ ചൂണ്ടികാട്ടി.
രക്ഷാപ്രവര്‍ത്തകരുടെ സുരക്ഷയ്ക്കാണ് ആദ്യ പ്രാധാന്യം നല്‍കിയതെന്ന് മുഖ്യ അതിഥിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനിടെ പാറ ഇടിഞ്ഞുവീഴുന്ന സാഹചര്യമുണ്ടായി. തുടര്‍ന്നാണ് ലോംഗ് ബൂം എസ്‌കവേറ്റര്‍ അടക്കം വലിയ ഉപകരണം എത്തിച്ചത്. ആലപ്പുഴ ജില്ലാ കലക്ടറുമായി ബന്ധപ്പെട്ടാണ് ഇതു സാധ്യമാക്കിയത്.
റവന്യുവകുപ്പ് മന്ത്രി, ആരോഗ്യവകുപ്പ് മന്ത്രി തുടങ്ങിയവര്‍ നിര്‍ദേശം നല്‍കിയതായും ജില്ലാ കലക്ടര്‍ പറഞ്ഞു.
കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനി സാബു അധ്യക്ഷയായി. അടൂര്‍ ആര്‍ഡിഒ എം. ബിപിന്‍ കുമാര്‍, ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടര്‍ ആര്‍ രാജലക്ഷ്മി, ജില്ലാ ഫയര്‍ഫോഴ്സ് മേധാവി പ്രതാപ് ചന്ദ്രന്‍, കോന്നി തഹസില്‍ദാര്‍ എന്‍ വി സന്തോഷ്, കോന്നി ഡിവൈഎസ്പി ജി അജയ്നാഥ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.