
konnivartha.com: പാർഥസാരഥിയുടെ ഇഷ്ടവഴിപാടായ ആറന്മുള വള്ളസദ്യയ്ക്ക് തുടക്കം കുറിച്ച് ഇന്ന് അടുപ്പിലേക്ക് അഗ്നിപകരും. ജൂലൈ 13 മുതല്‍ ഒക്ടോബര്‍ രണ്ടു വരെ ആണ് വള്ള സദ്യ .ഇടക്കുളം മുതല്‍ ചെന്നിത്തല വരെയുള്ള 52 പള്ളിയോടങ്ങള്‍ക്ക് ആണ് വഴിപാട് സദ്യ .
രാവിലെ 9.30-ന് മുതിർന്ന സദ്യകരാറുകാരൻ ഗോപാലകൃഷ്ണൻനായർ കൃഷ്ണവേണിയാണ് പാചകപ്പുരയിൽ പ്രത്യേകമായി തയ്യാറാക്കിയ അടുപ്പിലേക്ക് അഗ്നിപകരുന്നത്.സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവൻ മേൽശാന്തിയുടെ പക്കൽനിന്ന് ദീപം ഏറ്റുവാങ്ങും. ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ ആർ. രേവതിയും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ.കെ. ഈശ്വരൻ നമ്പൂതിരിയും ഫുഡ് കമ്മിറ്റി അംഗങ്ങളും പള്ളിയോട പ്രധിനിധികളും ഭക്തരും ചടങ്ങിൽ പങ്കുചേരും.