
konnivartha.com: കേരള വനം വന്യജീവി വകുപ്പ് കോന്നി ദക്ഷിണ കുമരംപേരൂർ ഫോറസ്റ്റ് സ്റ്റേഷനും കോന്നി സഹോദരൻ അയ്യപ്പൻ സ്മാരക എസ്.എൻ.ഡി.പി. യോഗം കോളേജിലെ ഭൂമിത്രസേന ക്ലബ്ബും സംയുക്തമായി വനമഹോത്സവം ആചരിച്ചു.
വനമഹോത്സവത്തിന്‍റെ ഭാഗമായി മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് ‘വിത്തൂട്ട്’ എന്ന പേരിൽ ആദിച്ചൻപാറ, കിളിക്കുളം എന്നീ വനപ്രദേശങ്ങളിൽ സീഡ്ബോൾ നിക്ഷേപവും, വനയാത്രയും സംഘടിപ്പിച്ചു.
ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ സി.കെ.ഷാജി ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ ഭൂമിത്രസേന ക്ലബ്ബ് കോർഡിനേറ്റർ വി.എസ്. ജിജിത്ത്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അബു എന്നിവർ സംസാരിച്ചു.