
ശാരീരികവൈകല്യമുളള മൂന്നുവയസ്സുകാരനെ കൊന്ന് പിതാവ് ജീവനൊടുക്കി.തൊടുപുഴ കാഞ്ഞിരമറ്റത്ത് ആണ് സംഭവം .ഉമേഷ് (32), മകന് ദേവ് (3) എന്നിവരാണ് മരിച്ചത്.വാടക വീട്ടിലാണ് താമസിക്കുന്നത്.
വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിന്ന് ജോലി കഴിഞ്ഞ് മടങ്ങി വന്ന ഉമേഷിന്റെ ഭാര്യ ശിൽപയാണ് ഭർത്താവിനേയും മകനേയും മരിച്ച നിലയിൽ കണ്ടത് .കുട്ടി മുറിയിലെയും ഉമേഷ് ഹാളിലെയും ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു.മൃതദേഹങ്ങൾ തൊടുപുഴ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.