
konnivartha.com: ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പന്തളം പോലീസും, ജന്മമൈത്രി സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗഹൃദ ക്രിക്കറ്റ് മാച്ച് ഇന്ന് നടക്കും.
മത്സരത്തിനുള്ള ജേഴ്സിയുടെ പ്രകാശനം ജനമൈത്രി ഹാളിൽ നടന്ന ചടങ്ങിൽ പന്തളം എസ് എച്ച് ഒ റ്റി.ഡി പ്രജീഷ് നിർവ്വഹിച്ചു. ജനമൈത്രി ബീറ്റ് ഓഫീസർ അൻവർഷാ, ലയൻസ് ക്ലബ് ഭാരവാഹികളായ രാധികാ ജയപ്രസാദ്, കൃഷ്ണകുമാർ, ജയപ്രസാദ്, ജനമൈത്രി സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പന്തളം ലയൻസ് ക്ലബ് ആണ് ജേഴ്സി സ്പോൺസർ ചെയ്തിരിക്കുന്നത്.
ശനിയാഴ്ച വൈകിട്ട് 5.30 ന് കുളനട ലുസയിൽസ് സ്പോർട്സ് അരീന ടർഫിൽ ആണ് മത്സരം നടക്കുന്നത്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ മത്സരം ഉദ്ഘാടനം ചെയ്യും. ഇതിന്റെ മുന്നോടിയായി വൈകിട്ട് 5 മണിക്ക് പന്തളം ജംഗ്ഷനിലും, കുളനടയിലും ഫ്ലാഷ് മൊബ് സംഘടിപ്പിക്കും.