രാഷ്ട്രപതി ഇന്നും നാളെയും  ഒഡിഷ സന്ദർശിക്കും

Spread the love

 

രാഷ്ട്രപതി ദ്രൗപദി മുർമു 2025 ജൂലൈ 14, 15 തീയതികളിൽ ഒഡിഷ (ഭുവനേശ്വർ, കട്ടക്ക്) സന്ദർശിക്കും.ജൂലൈ 14 ന്, ഭുവനേശ്വറിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (എയിംസ്) അഞ്ചാമത് ബിരുദദാന ചടങ്ങിൽ രാഷ്ട്രപതി പങ്കെടുക്കും.

ജൂലൈ 15 ന്, റാവൻഷാ സർവകലാശാലയുടെ 13-ാമത് വാർഷിക ബിരുദദാന ചടങ്ങിൽ പങ്കെടുക്കുന്ന രാഷ്ട്രപതി കട്ടക്കിലെ റാവൻഷാ ഗേൾസ് ഹൈസ്കൂളിന്റെ മൂന്ന് കെട്ടിടങ്ങളുടെ പുനർ നിർമാണ പ്രവർത്തനങ്ങൾക്ക് തറക്കല്ലിടുകയും ചെയ്യും. പിന്നീട് കട്ടക്കിൽ, ആദികവി സരള ദാസിന്റെ ജന്മവാർഷിക ആഘോഷത്തിൽ പങ്കെടുക്കുന്ന രാഷ്‌ട്രപതി, കലിംഗ രത്ന പുരസ്‌കാരം -2024 സമ്മാനിക്കും

error: Content is protected !!