
konnivartha.com: സ്കൂൾ കോളേജ് തലത്തിൽ വിജയിച്ച എല്ലാ കുട്ടികളേയും ഇന്ത്യൻ ഭരണഘടന നൽകി കോന്നി ടൗൺ റസിഡൻ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു.
കോന്നി പബ്ലിക്ക് ലൈബ്രറി അനക്സ് ഹാളിൽ നടന്ന അനുമോദനയോഗം മുൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.കെ.ഷിറാസ് ഉദ്ഘാടനം ചെയ്തു.
റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു.
എന് എസ് മുരളിമോഹൻ , രാമകൃഷ്ണപിള്ള കടകൽ, എസ്.കൃഷ്ണകുമാർ, സരളപുരുഷോത്തമൻ, ജനാർദ്ദനൻ.എം, ആര്.ലീന, വിനോദ്റോയൽ, ബി.അപർണ്ണ,ആര്.ഉണ്ണികൃഷ്ണൻ, എം.ജി. മത്തായി, എൻ.രാധാകൃഷ്ണൻനായർ, അശ്വിനി.ജി എന്നിവർ സംസാരിച്ചു.