പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 15/07/2025 )

Spread the love


പദ്ധതി വിഹിതം പൂര്‍ണമായി ചിലവഴിച്ച് പെരിങ്ങര ഗ്രാമപഞ്ചായത്ത്

ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളില്‍ 2024-2025 സാമ്പത്തിക വര്‍ഷത്തെ പദ്ധതി വിഹിതം പൂര്‍ണമായി ചിലവഴിച്ചും നൂറ് ശതമാനം നികുതി പിരിവ് കൈവരിച്ചതിനുമുള്ള ജില്ലാതല പുരസ്‌കാരം പെരിങ്ങര ഗ്രാമപഞ്ചായത്തിന്. തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ എം പി അജിത്ത് കുമാറില്‍ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് പുരസ്‌കാരം ഏറ്റുവാങ്ങി.

പന്തളം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലെ ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എസ്.അനീഷ് മോന്‍ അധ്യക്ഷനായി.


ഇ-ലേലം

കോന്നി പോലീസ്  സ്റ്റേഷനില്‍  അവകാശികള്‍ ഇല്ലാതെ സൂക്ഷിച്ചിട്ടുള്ള 8 വാഹനങ്ങള്‍  www.mstcecommerce.com മുഖേനെ ജൂലൈ 25 രാവിലെ  11 മുതല്‍ വൈകിട്ട് 4.30  വരെ ഇ- ലേലം  നടത്തും. പേര് രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കാം. ഫോണ്‍- 0468-2222630.  ഇ- മെയില്‍ [email protected]

കര്‍ഷകതൊഴിലാളികളുടെ മക്കള്‍ക്ക്    വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം

കര്‍ഷകതൊഴിലാളികളുടെ മക്കള്‍ക്ക്  വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ / എയ്ഡഡ് സ്‌കൂളില്‍ കേരള സ്റ്റേറ്റ് സിലബസില്‍ പഠിച്ചവരും ആദ്യശ്രമത്തില്‍ എസ്.എസ്.എല്‍.സി / ടി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ 75 പോയിന്റ് കുറയാതെ മാര്‍ക്ക് നേടിയവര്‍ക്കും പ്ലസ് ടു /വിഎച്ച്എസ്ഇ അവസാനവര്‍ഷ പരീക്ഷയില്‍ 85 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവര്‍ക്കും അപേക്ഷിക്കാം. എസ് സി /എസ് ടി വിഭാഗത്തില്‍പ്പെട്ടവരില്‍ എസ്.എസ്.എല്‍.സി ക്ക് 70 പോയിന്റും പ്ലസ് ടു വിന് 80 ശതമാനവും മാര്‍ക്ക് ലഭിച്ചവര്‍ അവാര്‍ഡിന് അര്‍ഹരാണ്.

മാര്‍ക്ക് ലിസ്റ്റ്, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, ക്ഷേമനിധി പാസ്ബുക്ക്, ആധാര്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, ബന്ധം തെളിയിക്കുന്ന രേഖകള്‍ എന്നിവയുടെ പകര്‍പ്പ്, കര്‍ഷകതൊഴിലാളിയാണെന്ന് തെളിയിക്കുന്ന യൂണിയന്‍ സാക്ഷ്യപത്രം, എസ് സി /എസ് ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ജാതി തെളിയിക്കുന്ന രേഖ എന്നിവ അപേക്ഷയോടൊപ്പം നല്‍കണം. അവസാന തീയതി ഓഗസ്റ്റ് 30 വൈകിട്ട്  അഞ്ചു വരെ.  ഫോണ്‍ : 0468-2327415. വെബ്സൈറ്റ് : www.agriworkersfund.org


ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍

കേന്ദ്രസര്‍ക്കാരിന്റെ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത ബിരുദം ), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത പ്ലസ് ടു), ആറ് മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത എസ് എസ് എല്‍ സി) തുടങ്ങിയ കോഴ്സുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994449314.


വിദ്യാധനം പദ്ധതി അപേക്ഷ ക്ഷണിച്ചു

ജില്ലാ ശിശുവികസന ഓഫീസിന്റെ വിദ്യാധനം പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു.
ബിപിഎല്‍ വിഭാഗത്തിലെ വനിതകള്‍ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് വിദ്യാഭ്യാസ ധനസഹായം ലഭിക്കുക. www.schemes.wcd.kerala.gov.in മുഖേനെ ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം.ഫോണ്‍ : 0468 2966649.


ഗതാഗതം നിരോധിച്ചു

മല്ലപ്പളളി സെക്ഷനിലെ തേലമണ്‍-പുല്ലുകുത്തി റോഡിലെ കലുങ്ക് അപകടാവസ്ഥയിലായതിനാല്‍ ഇതിലൂടെയുളള ഗതാഗതം നിരോധിച്ചു.  മല്ലപ്പളളി-മുരണി- ആനിക്കാട് റോഡുവഴി വാഹനങ്ങള്‍ പോകണമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.


വയോമധുരം പദ്ധതി

60 വയസ് കഴിഞ്ഞ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള പ്രമേഹ രോഗികളായ മുതിര്‍ന്ന പൗരന്‍മാര്‍ക്ക്    രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിര്‍ണയിക്കുന്നതിന് സഹായിക്കുന്ന ഗ്ലൂക്കോമീറ്റര്‍ സൗജന്യമായി വിതരണം ചെയ്യുന്ന വയോമധുരം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സാമൂഹിക നീതി വകുപ്പിന്റെ സുനീതി വെബ് പോര്‍ട്ടലിലൂടെ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 0468 2325168.

മന്ദഹാസം പദ്ധതി

60 വയസ് കഴിഞ്ഞ ദാരിദ്ര്യരേഖക്ക് താഴെയുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്ക് കൃത്രിമ ദന്തനിര വയ്ക്കുന്നതിന് ധനസഹായം അനുവദിക്കുന്ന മന്ദഹാസം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സാമൂഹിക നീതി വകുപ്പിന്റെ സുനീതി വെബ് പോര്‍ട്ടലിലൂടെ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ :  0468 2325168.

വയോരക്ഷ പദ്ധതി

സാമൂഹിക ശാരീരിക സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സമൂഹത്തിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹിക നീതി വകുപ്പ് മുഖേനെ ‘വയോരക്ഷ’ പദ്ധതി നടപ്പിലാക്കി വരുന്നു. ബി.പി.എല്‍ കുടുംബങ്ങളിലെ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് അടിയന്തര പ്രാഥമിക ശുശ്രൂഷ ശസ്ത്രക്രിയ, ആംബുലന്‍സ് സേവനം, ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുന്നതും അലഞ്ഞു തിരിഞ്ഞു കാണപ്പെടുന്നതുമായ മുതിര്‍ന്ന പൗരന്മാരെ സുരക്ഷിത പുനരധിവാസ കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനും അത്യാവശ്യ ഉപകരണങ്ങള്‍ വാങ്ങല്‍, പ്രകൃതി ദുരന്തത്തിന് ഇടയാകുന്നവര്‍ക്ക് അടിയന്തര വൈദ്യസഹായം എന്നിവ ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഫോണ്‍ :  0468 2325168.

വെറ്ററിനറി സര്‍ജന്‍ അഭിമുഖം 21ന്  

മൃഗസംരക്ഷണവകുപ്പ് മല്ലപ്പളളി ബ്ലോക്കില്‍ നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് വെറ്ററിനറി സര്‍ജനെ  താല്‍ക്കാലികമായി തിരഞ്ഞെടുക്കുന്നു.  ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ജൂലൈ 21 രാവിലെ 11 നാണ് അഭിമുഖം. യോഗ്യത: ബിവിഎസ്‌സി ആന്റ് എഎച്ച്,  കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. ഫോണ്‍: 0468 2322762


ഐ.ടി.ഐ പ്രവേശനം

ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐ യില്‍ ഒഴിവുളള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റ്, ടി.സി, ഫീസ് എന്നിവയുമായി രക്ഷകര്‍ത്താവിനൊപ്പം ജൂലൈ 21  പകല്‍ മൂന്നിനകം ഹാജരാകണം. ഫോണ്‍: 0468 2258710, 9656472471.


വനിത ഐ.ടി.ഐ പ്രവേശനം

ചെങ്ങന്നൂര്‍ സര്‍ക്കാര്‍ വനിത ഐടിഐ യിലെ വിവിധ എന്‍സിവിടി അംഗീക്യത ട്രേഡുകളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് പ്രവേശനത്തിനായി ഓഫ്‌ലൈനായി അപേക്ഷ ക്ഷണിച്ചു.  അവസാന തീയതി ജൂലൈ 21. ഫോണ്‍:0479 2457496, 9747454553.


മത്സ്യകുഞ്ഞ് വിതരണം

പന്നിവേലിചിറ ഫിഷറീസ്  കോംപ്ലക്‌സില്‍ കാര്‍പ്പ്, അനബാസ്, വരാല്‍, മഞ്ഞകൂരി ഇനം മത്സ്യകുഞ്ഞുങ്ങള്‍ ജൂലൈ 18 രാവിലെ 11 മുതല്‍ വൈകിട്ട് നാലുവരെ വിതരണം ചെയ്യും. ഫോണ്‍ : 9846604473, 9562670128, 0468 2214589.


മെറിറ്റ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

എസ്എസ്എല്‍സി, പ്ലസ് ടു തത്തുല്യ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ
മദ്രസാധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് മെറിറ്റ് അവാര്‍ഡ് നല്‍കുന്നതിന് ക്ഷേമനിധി ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. കുടിശികയില്ലാതെ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ അംഗങ്ങള്‍ക്ക് അപേക്ഷിക്കാം.  അപേക്ഷയും അനുബന്ധരേഖകളും ഓഗസ്റ്റ് 31 നകം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള മദ്രസാധ്യാപക ക്ഷേമനിധി ഓഫീസ്, കെ.യു.ആര്‍.ഡി.എഫ്.സി ബില്‍ഡിംഗ്, രണ്ടാം നില, ചക്കോരത്ത് കുളം വെസ്റ്റ് ഹില്‍ പി.ഒ, കോഴിക്കോട് -673 005 വിലാസത്തില്‍ ലഭിക്കണം.  ഫോണ്‍ : 0495 2966577, 9188230577.


ലേലം

മൈനര്‍ ഇറിഗേഷന്‍ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലെ മഹീന്ദ്ര ജീപ്പ്  ലേലം ചെയ്ത് വില്‍പന നടത്തിയശേഷം ഈ കാര്യാലയത്തിലേക്ക് തന്നെ അഞ്ച് വര്‍ഷത്തേക്ക് വാടകയ്ക്ക് (ഡ്രൈവര്‍ ഇല്ലാതെ) എടുക്കുന്നതിനുളള ലേലം ജൂലൈ 25 പകല്‍ 12 ന് നടക്കും. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 23. ഫോണ്‍ : 0468 2222555.

ടെന്‍ഡര്‍ ക്ഷണിച്ചു

മല്ലപ്പളളി ഐസിഡിഎസ് പ്രൊജക്ട് പരിധിയിലെ ഏഴ് പഞ്ചായത്തുകളിലെ 133 അങ്കണവാടികളിലേക്ക് പോഷകബാല്യം പദ്ധതി പ്രകാരം പാല്‍, മുട്ട വിതരണത്തിനായി ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 21. ഫോണ്‍ : 8593962467.
ലൈഫ് മിഷന്‍ ജപ്തി: പ്രഹ്ളാദന്റെ കുടുംബത്തെ ഒഴിപ്പിക്കില്ലെന്ന് ജില്ലാ കലക്ടര്‍

കൊറ്റനാട് പഞ്ചായത്തില്‍ മഠത്തുംചാല്‍ കൊച്ചുകളളിക്കല്‍ കെ.സി പ്രഹ്ളാദന് ലൈഫ് മിഷനില്‍ ലഭിച്ച വീട് കേരള ബാങ്ക് ജപ്തി ചെയ്ത വിഷയത്തില്‍ കുടുംബത്തെ ഒഴിപ്പിക്കില്ലെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. വസ്തുവിന്റെ മുന്‍ ഉടമ വിജയകുമാറിന്റെ ശേഷിക്കുന്ന 12 സെന്റ് സ്ഥലം വിറ്റ് മുഴുവന്‍ തുകയും ഈടാക്കാന്‍ കേരള ബാങ്കിന് നിര്‍ദ്ദേശം നല്‍കി. തട്ടിപ്പ് നടത്തിയതിന് വിജയകുമാറിനെതിരെ പോലീസ് കേസുമായി മുന്നോട്ടു പോകാന്‍ ബാങ്കിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

വിഷയവുമായി ബന്ധപ്പെട്ട് കേരള ബാങ്ക്, ലൈഫ്മിഷന്‍ ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. വായ്പ എടുത്തിട്ടുണ്ടെന്നത് മറച്ചുവച്ചാണ് മുന്‍ ഉടമ വിജയകുമാര്‍ മൂന്ന് സെന്റ് വസ്തു മൂന്നുലക്ഷം രൂപയ്ക്ക് പ്രഹ്ളാദന് വിറ്റത്. ഇതു സംബന്ധിച്ച് പ്രഹ്‌ളാദന് അറിവുണ്ടായിരുന്നില്ല.
വിജയകുമാര്‍ 2017 മാര്‍ച്ചില്‍ 15 സെന്റ് സ്ഥലം കേരള ബാങ്കില്‍ പണയത്തിന് മൂന്ന്ലക്ഷം രൂപ എടുത്തിരുന്നു. തവണ മുടങ്ങിയപ്പോള്‍ ഒറ്റത്തവണ തീര്‍പ്പാക്കലിന് അവസരം നല്‍കിയിരുന്നു. എന്നാല്‍ ഇതും നടക്കാതെ വന്നതോടെയാണ് ജപ്തി നടപടിയുമായി ബാങ്ക് മുന്നോട്ട് പോയതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.


തിരഞ്ഞെടുപ്പ് : ഓര്‍ഗനെസേഷന്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇ-ഓഫീസില്‍ ക്രമീകരിച്ച പുതിയ ഓര്‍ഗനെസേഷന്‍ യൂണിറ്റ് ഉദ്ഘാടനം ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ചേമ്പറില്‍ നിര്‍വഹിച്ചു. ഇ ആര്‍ ഒ, എ ഇ ആര്‍ ഒ, ഇലക്ഷന്‍ ഡി.റ്റി, ക്ലര്‍ക്ക് എന്നിവരാണ് ഓര്‍ഗനൈസേഷനില്‍ ഉള്‍പ്പെടുന്നത്. ഇ -ഓഫീസ് മുഖാന്തിരം ഇലക്ഷന്‍  കമ്മ്യൂണിക്കേഷന്‍ വേണമെന്നുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ്  യൂണിറ്റ് ക്രമീകരിച്ചത്.

അവാര്‍ഡ് വിതരണം

ഇ- കമ്യൂണിക്കേഷന്‍ നടത്തിയ താലൂക്ക് വില്ലേജ് ഓഫീസുകള്‍ക്കുള്ള അവാര്‍ഡ് വിതരണം ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ചേമ്പറില്‍ നിര്‍വഹിച്ചു. 2025 ജനുവരി മുതല്‍ ജൂണ്‍ വരെ ഏറ്റവും കൂടുതല്‍ ഇ കമ്യൂണിക്കേഷന്‍ നടത്തിയ കോന്നി താലൂക്ക് ഓഫീസിന് ഒന്നും അടൂര്‍ രണ്ടും കോഴഞ്ചേരി മൂന്നും സ്ഥാനങ്ങള്‍ നേടി.വില്ലേജ് ഓഫീസുകളില്‍ പന്തളം  ഒന്നും പള്ളിക്കല്‍ രണ്ടും റാന്നി അങ്ങാടി ഓഫീസ് മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഏറ്റവും കൂടുതല്‍ ഇ കമ്മ്യൂണിക്കേഷന്‍സ് നടത്തുന്ന താലൂക്കുകള്‍ക്കും വില്ലേജുകള്‍ക്കും വര്‍ഷത്തില്‍ രണ്ടു തവണയാണ് അവാര്‍ഡ് നല്‍കുന്നത്. എഡിഎം ബി ജ്യോതി, ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) ബീന എസ് ഹനീഫ് , ഡെപ്യൂട്ടി കലക്ടര്‍ (എല്‍. എ) ആര്‍. ശ്രീലത എന്നിവര്‍ പങ്കെടുത്തു.


‘പാത’ തെളിച്ച് പത്തനംതിട്ട:ജില്ലയില്‍ ബി.എം.ബി.സി നിലവാരത്തില്‍ 714 കിലോ മീറ്റര്‍ റോഡ്

ബി.എം.ബി.സി നിലവാരത്തില്‍ പൊതുമരാമത്ത് വകുപ്പ് ജില്ലയില്‍ നിര്‍മിച്ചത് 714.305 കിലോമീറ്റര്‍ റോഡ്,  ചിലവഴിച്ചത് 1461.1428 കോടി രൂപ. ഒമ്പത് വര്‍ഷത്തിനിടെ സഞ്ചാരയോഗ്യമായ റോഡുകളുടെ എണ്ണത്തിലും വന്‍വര്‍ധന. അടിസ്ഥാന പശ്ചാത്തലവികസനം ലക്ഷ്യമാക്കി സുരക്ഷിതവും സുഗമമവുമായ യാത്ര പ്രദാനം ചെയ്ത് നിരത്ത് വിഭാഗത്തിനുകീഴില്‍ 972.721 കിലോമീറ്റര്‍ റോഡ് നിര്‍മിച്ചു. 141 പദ്ധതികളിലൂടെ ജില്ലയില്‍ 1552.7092 കോടി രൂപ റോഡ് നിര്‍മാണ-നവീകരണ പ്രവര്‍ത്തനത്തിന് വിനിയോഗിച്ചു.
കെഎസ്ടിപി (കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രൊജക്ട്) നിര്‍മിച്ച പുനലൂര്‍ – മൂവാറ്റുപുഴ മലയോര ഹൈവേ ജില്ലയുടെ മുഖച്ഛായ മാറ്റി.  279 കോടി രൂപ വിനിയോഗിച്ച് കോന്നി മുതല്‍ പ്ലാച്ചേരി വരെ 30.16 കിലോമീറ്ററും 118.07 കോടി രൂപയ്ക്ക് പുനലൂര്‍ – കോന്നി റോഡില്‍ 15.94 കിലോമീറ്ററും ബിഎംബിസി നിലവാരത്തിലേക്ക് ഉയര്‍ത്തി. റീബില്‍ഡ് കേരളയിലുള്‍പെടുത്തി 107.52 കോടി രൂപ ചിലവഴിച്ച് പത്തനംതിട്ട-അയിരൂര്‍-മുട്ടുകുടുക്ക ഇല്ലത്തുപടി- മുട്ടുകുടുക്ക പ്രക്കാനം- പ്രക്കാനം – ഇലവുംതിട്ട – കുളനട- രാമന്‍ചിറ-താന്നിക്കുഴി തോന്ന്യമല റോഡില്‍ 28.204 കിലോമീറ്ററും 102.89 കോടി രൂപ വിനിയോഗിച്ച് മല്ലപ്പള്ളി -കോമളം, ടിഎംവി, വെണ്ണിക്കുളം -നാരകത്താനി, കവുംങ്ങുംപ്രയാര്‍ -പടക്കാല, കോമളം -കല്ലൂപ്പാറ, കടകുളം- ചെങ്ങരൂര്‍, മുശാരിക്കവല- പരിയാരം, കാവുപുറം പാലത്തിങ്കല്‍ റോഡും കാവുപുറം പടുതോട് റോഡു വരെ 23.129 കിലോമീറ്ററും ബിഎംബിസി നിലവാരത്തിലേക്ക് ഉയര്‍ത്തി. 47 കോടി രൂപയ്ക്ക് മണ്ണാറക്കുളഞ്ഞി-പ്ലാപ്പള്ളി ദേശീയപാത 183 എയില്‍ 32.10 കിലോമീറ്ററും കൈപ്പട്ടൂര്‍ -പത്തനംതിട്ട സ്റ്റേഡിയം റോഡില്‍ 5.64 കിലോമീറ്ററും എന്‍എച്ച് 183 എ ആറന്മുള – കുഴിക്കാല- പരിയാരം -ഇലവുംതിട്ട റോഡില്‍ 10 കിലോമീറ്ററും ബിഎംബിസി നിലവാരത്തില്‍ നിര്‍മിച്ചു.

ജില്ലയിലെ റോഡുകളെ ബിഎംബിസി നിലവാരത്തിലേക്ക് ഉയര്‍ത്തിയതില്‍ കെആര്‍എഫ്ബിയുടെ പങ്കും പ്രധാനം. റാന്നി മണ്ഡലത്തില്‍ 36.90 കോടി രൂപ വിനിയോഗിച്ച് ഗ്രാമീണ മേഖലയായ പാടിമണ്‍-കോട്ടാങ്ങല്‍ – ചുങ്കപ്പാറ-ചാലപ്പള്ളി എന്നിവയെ ബന്ധിപ്പിക്കുന്ന ജേക്കബ്സ് റോഡിന്റെ 17.4 കിലോമീറ്റര്‍ ദൂരം ബിഎംബിസി നിലവാരത്തിലാക്കി.
അഞ്ച് കിലോ മീറ്റര്‍ ദൂരമുള്ള കാവുംഭാഗം – ഇടിഞ്ഞില്ലം റോഡ് തിരുവല്ലയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ സഹായിച്ചു. തിരുവല്ല നഗരത്തില്‍ പ്രവേശിക്കാതെ കായംകുളം-കോട്ടയം യാത്ര സുഗമമാക്കി. പരുമല പള്ളി, ചക്കുളത്തുകാവ് ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള യാത്രാസമയം കുറച്ചു. 16.83 കോടി രൂപയാണ് ചിലവ്.

മുത്തൂര്‍-കുറ്റൂര്‍- കിഴക്കന്‍മുത്തൂര്‍ റോഡിലെ 12.4 കിലോമീറ്റര്‍ 29.89 കോടി രൂപ വിനിയോഗിച്ച് ബിഎംബിസിയാക്കി. 23.46 കോടി രൂപയ്ക്ക് നിര്‍മിച്ച കോഴഞ്ചേരി-മണ്ണാറക്കുളഞ്ഞി റോഡ് ശബരിമല തീര്‍ഥാടകര്‍ക്ക് അനുഗ്രഹമാണ്. മണ്ണാറക്കുളഞ്ഞി – പമ്പ റോഡിനെ ബന്ധിപ്പിക്കുന്ന അട്ടച്ചക്കല്‍-കുമ്പളംപൊയ്ക റോഡിലൂടെ കോന്നി പ്രദേശങ്ങളിലുള്ളവര്‍ക്ക് പത്തനംതിട്ട, വടശേരിക്കര ഭാഗങ്ങളിലേക്ക് സുഗമമായി എത്താനാകും. 17.28 കോടി രൂപയില്‍ 13 കിലോമീറ്ററാണ് ബിഎംബിസി നിലവാരത്തിലുള്ളത്.
പത്തനംതിട്ട, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന സംസ്ഥാന പാതയായ അമ്പലപ്പുഴ-തിരുവല്ല റോഡിന്റെ രണ്ടാം ഘട്ടത്തിന് 77.36 കോടി രൂപ ചിലവഴിച്ചു. രണ്ടാംഘട്ടത്തില്‍ പൊടിയാടി മുതല്‍ തിരുവല്ല കുരിശുകവല വരെ 4.19 കിലോമീറ്റര്‍ ബിഎംബിസി നിലവാരത്തിലാണ്.
ഏഴംകുളം-കൈപ്പട്ടൂര്‍ റോഡിലെ 10.24 കിലോമീറ്ററര്‍ 51.17 കോടി രൂപയില്‍ ബിഎംബിസി നിലവാരത്തിലാക്കി. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നെത്തുന്ന ശബരിമല തീര്‍ഥാടകര്‍ക്ക് ഇതിലൂടെ പത്തനംതിട്ട നഗരത്തില്‍ വേഗത്തിലെത്താം. കായംകുളം -പുനലൂര്‍ സംസ്ഥാന പാതയില്‍ നിന്ന് ആരംഭിച്ച് അടൂര്‍-പത്തനംതിട്ട ദേശീയ പാതയില്‍ ചേരുന്നതാണ് റോഡ്.
തിരുവല്ല നിയോജക മണ്ഡലത്തില്‍ കണ്ടന്‍കാളി റോഡ്, നെടുങ്ങാടപ്പളളി-കവിയൂര്‍- മല്ലപ്പളളി റോഡ്, നിരണം-തോട്ടടി റോഡ് , കാവുംഭാഗം-മുത്തൂര്‍- കുറ്റപ്പുഴ റോഡ്, ചക്രശാലകടവ് – കല്ലുങ്കല്‍ – കദളിമംഗലം റോഡ്  പളളിവേട്ട ആല്‍ റിവര്‍ സൗത്ത് റോഡ്, തിരുവല്ല – മല്ലപ്പളളി റോഡ് (മൂന്നാംഘട്ടം), കുന്നന്താനം – കീഴുവരക്കടവ് റോഡ് , കാവുംഭാഗം-മുത്തൂര്‍ റോഡ് -പഴയ കായംകുളം റോഡ് , ഓസ്റ്റിന്‍ റോഡ് കുമ്പനാട്- പുറമറ്റം – പുതുശ്ശേരി റോഡ്, സ്വാമിപാലം – മേപ്രാല്‍- കൊമ്മങ്കേരിച്ചിറ അംബേദ്ക്കര്‍ കോളനി റോഡ്, എംഎംവി റോഡ് എന്നിവ പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന് കീഴില്‍ ബിഎംബിസി നിലവാരത്തില്‍ പൂര്‍ത്തിയാക്കി.
കോന്നി മണ്ഡലത്തില്‍ കോന്നി മെഡിക്കല്‍ കോളേജ് റോഡ്, കുമ്പഴ-മല്ലശ്ശേരി-പ്രമാടം കോന്നി വഴി ളാക്കൂര്‍ റോഡ,് പ്ലാപ്പളളി- ആങ്ങമൂഴി- ചിറ്റാര്‍ – വടശ്ശേരിക്കര – റോഡ് , കുരിശുംമൂട് – വി-കോട്ടയം റോഡ്, കല്ലേലി- ഊട്ടുപാറ റോഡ്, മൈലപ്ര പഞ്ചായത്ത് പടി- മേക്കൊഴൂര്‍ – എടക്കര റോഡ്,തണ്ണിത്തോട്മൂഴി-കരിമാന്‍തോട് റോഡ് , കാഞ്ഞിരപ്പാറ- കിഴക്കുപുറം – വടക്കുുപുറം- വെട്ടൂര്‍ റോഡ്, മുറിഞ്ഞക്കല്‍-അതിരുങ്കല്‍-പുന്നമൂട്-രാജഗിരി റോഡ് ,ചന്ദനപ്പള്ളി- കോന്നി റോഡ്, ചിറ്റാര്‍ – പുലയന്‍പാറ റോഡ്, പയ്യനാമണ്‍ – കുപ്പക്കറ റോഡ്, കൈപ്പട്ടൂര്‍ – വള്ളിക്കോട് റോഡ്, പൂങ്കാവ്- പത്തനംതിട്ട റോഡ്,ഇളമണ്ണൂര്‍ – കലഞ്ഞൂര്‍ വഴി പൂതങ്കര -കുടുത്ത ചായലോട് റോഡ്, മാമ്മൂട്  – ചന്ദനപ്പളളി റോഡ് എന്നിവയുംആറന്മുള മണ്ഡലത്തില്‍ പത്തനംതിട്ട-താഴൂര്‍ക്കടവ്  റോഡ് , എസ്.എം.വി. റോഡ് , കുമ്പനാട്-ഓതറ റോഡ്,മാവേലിക്കര-കോഴഞ്ചേരി റോഡ് , പന്തളം- ഓമല്ലൂര്‍- താഴൂര്‍ക്കടവ് റോഡ്, കുമ്പനാട് – ആറാട്ടുപുഴ റോഡ്, കൈപ്പട്ടൂര്‍-പത്തനംതിട്ട റോഡ് ,പുത്തന്‍പീടിക-വാരിയാപുരം , ഓമല്ലൂര്‍- പരിയാരം റോഡ് മാരാമണ്‍-ആറാട്ടുപുഴ റോഡ് , പരപ്പുഴ ക്രോസ് റോഡ്, കല്ലിശ്ശേരി-ഇരവിപേരൂര്‍ റോഡ് ,വെട്ടിപ്പുറം മഹാണിമല -നെല്ലിക്കാല – നാരങ്ങാനം റോഡ, പത്തനംതിട്ട റിംഗ് റോഡ്  മൈലപ്ര റോഡ്, കോഴഞ്ചേരി മാര്‍ക്കറ്റ് – മരോട്ടിമുക്ക് – മേലുകര-കീഴുകര റോഡ് , മെഴുവേലി കുറിയാനിപ്പളളി കാരിത്തോട്ട എലിമുക്ക് കോട്ട മാമുക്ക് കാരയ്ക്കാട് കോഴിപ്പാലം റോഡ്, കോഴിപ്പാലം-കാരക്കാട് റോഡില്‍ ,ഓമല്ലൂര്‍-കൊടുംതറ റോഡ്, വെട്ടിപ്പുറം – മൈലപ്ര  റോഡ്, കുഴിക്കാല – കാഞ്ഞിരവേലി റോഡ്, കുമ്പഴ പ്ലാവേലി റോഡുംഅടൂര്‍ മണ്ഡലത്തില്‍ എം.സി. റോഡ് അടൂര്‍- പട്ടംതറ-ഒറ്റത്തേക്ക് റോഡ്, അടൂര്‍-ആനന്ദപ്പളളി – കൈപ്പട്ടൂര്‍ റോഡ്, കായംകുളം-പത്തനാപുരം റോഡ് , കൊച്ചാലുംമൂട്-പന്തളം റോഡ്, പറക്കോട് – കൊടുമണ്‍ റോഡ് ,ഏഴംകുളം-ഏനാത്ത്  റോഡ് , അടൂര്‍-മണ്ണടി റോഡ് ,പറക്കോട് ഐവര്‍കാല റോഡ് എന്നിവയുംറാന്നി മണ്ഡലത്തില്‍ അയിത്തല – അറുവച്ചാംകുഴി റോഡ് , പ്ലാപ്പളളി- ആങ്ങമൂഴി- ചിറ്റാര്‍- വടശ്ശേരിക്കര റോഡ് വെണ്ണിക്കുളം-റാന്നി റോഡ്,  അത്തിക്കയം-വെച്ചൂച്ചിറ-ചേത്തയ്ക്കല്‍ റോഡ്,ചേത്തോങ്കര-അത്തിക്കയം റോഡ് ,കോട്ടാങ്ങല്‍-മണിമല റോഡ് ,അത്തിക്കയം-മടന്തമണ്‍ റോഡ് , റാന്നി ഔട്ടര്‍ റിംഗ് റോഡ് ,മണ്ണാറക്കുളഞ്ഞി – പമ്പ റോഡ് ,എരുമേലി-മുക്കട-ഇടമണ്‍-അത്തിക്കയം-പൂവത്തുംമൂട്  റോഡ്  ആന്റ് മുക്കട- അത്തിക്കയം റോഡ്  കുമ്പളാംപൊയ്ക-ഉതിമൂട്-പേരൂര്‍ച്ചാല്‍ ശബരിമല വില്ലേജ് റോഡ്, എഴുമറ്റൂര്‍- കുളത്തകം – വായ്പൂര്‍ ബസ് സ്റ്റാന്‍ഡ് റോഡ്, എഴുമറ്റൂര്‍ – ശാസ്താംകോയിക്കല്‍, ജേക്കബ്സ് റോഡ്, കോട്ടങ്ങല്‍ – ആലപ്ര റോഡും കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനുള്ളില്‍ ബിഎംബിസിയില്‍ പൂര്‍ത്തിയാക്കി.
തുടരെയുണ്ടായ പ്രളയം തകര്‍ത്ത റോഡുകളെ സമയബന്ധിതമായി പുനര്‍നിര്‍മിച്ചത് പൊതുമരാമത്ത് വകുപ്പിന്റെ കാര്യശേഷിയുടെ തെളിവാണ്. മലയോര ഹൈവേയും കെ.എസ്.ടി.പി റോഡും ഉള്‍പ്പെടെ ജില്ലയിലെ സുപ്രധാന നിരത്തുകളൊക്കെ മികച്ച നിലവാരത്തിലെത്തി.

error: Content is protected !!