
konnivartha.com: പ്രഥമ സംസ്ഥാന ആയുഷ് കായകൽപ്പ് അവാർഡുകൾ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് പ്രഖ്യാപിച്ചു. സർക്കാർ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സർക്കാർ ആവിഷ്കരിച്ച അവാർഡാണ്.
ഹോമിയോപ്പതി വകുപ്പിൽ പത്തനംതിട്ട ജില്ലയിൽ 99.58% മാർക്കോട് കൂടി അരുവാപ്പുലം ഗവ : ഹോമിയോ ഡിസ്പെൻസറി ഒന്നാം സ്ഥാനം നേടി.1 ലക്ഷം രൂപയാണ് സമ്മാനത്തുക.
സംസ്ഥാനത്തെസർക്കാർ ആയുഷ് സ്ഥാപനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യം ഇടുന്നത്. ആശുപത്രി പരിപാലനം, ശുചിത്വം, അണുബാധ നിയന്ത്രണം, മാലിന്യനിർമ്മാജനം, എന്നിവ ഉൾപ്പെടെയുള്ള വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽപല ഘട്ടങ്ങളിലായി മികച്ച പരിശീലനം ലഭിച്ച അസ്സസ്സന്മാർ നടത്തിയ മൂല്യനിർണയം ജില്ല / സംസ്ഥാന കായ കൽപ്പ് കമ്മിറ്റികൾ വിലയിരുത്തുകയും സമാഹരിച്ച റിപ്പോർട്ടുകൾ പരിശോധിച്ചു കായ കൽപ്പ് അവാർഡ് നിർണയ കമ്മിറ്റിയാണ് ഏറ്റവും മികച്ച സ്ഥാപനങ്ങളെ തിരഞ്ഞെടുത്തത്.
13 വർഷമായി അരുവാപ്പുലം ഗ്രാമപഞ്ചായത്തിൽ മികച്ച സേവനം നൽകിവരുന്ന സ്ഥാപനമാണ് ഹോമിയോ ഡിസ്പെൻസറി. എല്ലാ രോഗങ്ങൾക്കും ചികിത്സയും പ്രതിരോധ പ്രവർത്തനവും ഇവിടെ നൽകിവരുന്നു. ജീവിതശൈലി രോഗങ്ങൾക്ക് ചികിത്സകളും യോഗ സേവനവും ഇവിടെ ലഭ്യമാണ്.