
konnivartha.com: പത്തനംതിട്ട ജില്ലാ വിഭാഗത്തില്‍ പ്രഥമ ആയുഷ് കായകല്‍പ്പ് അവാര്‍ഡ് അയിരൂര്‍ ആയുര്‍വേദ ആശുപത്രിക്ക്. 92.78 ശതമാനം മാര്‍ക്കോടുകൂടി കമന്‍ഡേഷന്‍ അവാര്‍ഡും സമ്മാനത്തുകയായ 150000 രൂപയും കരസ്ഥമാക്കി.
ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ വിഭാഗത്തില്‍ 97.92 ശതമാനം മാര്‍ക്കോടെ കല്ലേലി സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയും ഹോമിയോപ്പതിയില്‍ 99.58ശതാനം മാര്‍ക്കോടുകൂടി അരുവാപ്പുലം സര്‍ക്കാര്‍ ഹോമിയോപ്പതി ഡിസ്‌പെന്‍സറിയും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
കല്ലേലി സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി
അരുവാപ്പുലം സര്‍ക്കാര്‍ ഹോമിയോപ്പതി ഡിസ്‌പെന്‍സറി
ഹോമിയോ-ആയുര്‍വേദ സ്ഥാപനങ്ങളായ തുമ്പമണ്‍ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി, കുന്നന്താം സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി, കവിയൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി, പുതുശേരിമല സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറി, ചുങ്കപ്പാറ സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറി, പള്ളിക്കല്‍ സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറി തുടങ്ങിയവ ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ വിഭാഗത്തില്‍ കമന്‍ഡേഷവന്‍ അവാര്‍ഡും മുപ്പതിനായിരം രൂപയും കരസ്ഥമാക്കി.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അവാര്‍ഡ് പ്രഖ്യാപിച്ചു. ആയുഷ് ആരോഗ്യസ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധാ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് ആവിഷ്‌ക്കരിച്ച അവാര്‍ഡാണ് കേരള ആയുഷ് കായകല്‍പ്പ്. ഈ സര്‍ക്കാരിന്റെ കാലത്ത് 250 ആയുഷ്സ്ഥാപനങ്ങള്‍ക്ക് എന്‍.എ.ബി.എച്ച്. അംഗീകാരം ലഭിച്ചതായി മന്ത്രി വ്യക്തമാക്കി.