
കനത്ത മഴയെത്തുടര്‍ന്ന് മൂന്ന് ജില്ലകളില്‍ വെള്ളിയാഴ്ച (ജൂലായ്-18) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലാണ് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
മൂന്ന് ജില്ലകളിലും നാളെ റെഡ് അലര്‍ട്ടാണ്. കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.