
konnivartha.com: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാമത് ചരമവാർഷിക ദിനത്തിൽ ഓർമ്മയിൽ കുഞ്ഞൂഞ്ഞ് എന്ന പരിപാടിയുടെ ഭാഗമായി കോന്നി മണ്ഡലത്തിലെ എല്ലാ വാർഡ് കേന്ദ്രങ്ങളിലും ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.
മണ്ഡലം തല ഉദ്ഘാടനം അട്ടച്ചാക്കൻ ജംഗ്ഷനിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ദീനാമ്മ റോയി നിർവ്വഹിച്ചു. കോൺഗ്രസ് ഭവനിൽ നടത്തിയ അനുസ്മരണ സദസ് മുതിർന്ന കോൺഗ്രസ് നേതാവ് മണ്ഡലം സെക്രട്ടറി റ്റി.കെ ബഷീർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു.
എസ്. സന്തോഷ് കുമാർ, റോജി എബ്രഹാം, ഐവാൻ വകയാർ, രാജീവ് മള്ളൂർ, ജയപ്രകാശ് കോന്നി, സി.കെ ലാലു, ഷിജു അറപ്പുരയിൽ, പി. വി. ജോസഫ്, ജഗറുദ്ദീൻ, ഡെയ്സി, ജോളി തോമസ്, സജി തോമസ്, തോമസ് കുട്ടി എന്നിവർ പ്രസംഗിച്ചു.
നാളെ ഉച്ചയ്ക്ക് കോന്നി ഗാന്ധിഭവൻ ദേവലോകത്തിലെ അന്തേവാസികളോടൊപ്പം സ്നേഹ കൂട്ടായ്മയും താലൂക്ക് ആശുപത്രിയിലെ കിടപ്പ് രോഗികൾക്ക് സ്നേഹപൊതി വിതരണവും നടത്തും. ഞായറാഴ്ച വൈകിട്ട് 4 മണിക്ക് കോന്നി ടൗണിൽ സ്നേഹ സംഗമവും പ്രാർത്ഥനാ സദസും നടക്കും