
മണ്ഡലത്തിലെ റോഡുകള്‍ ബിഎംബിസി നിലവാരത്തില്‍ പൂര്‍ത്തിയാക്കും: ഡെപ്യൂട്ടി സ്പീക്കര്‍
പറക്കോട്- ഐവര്‍കാല, പുതുശേരിഭാഗം- തട്ടാരുപടി- ഏറത്ത് -വയല റോഡുകളുടെ നിര്‍മാണം ബിഎംബിസി നിലവാരത്തില്‍ പൂര്‍ത്തിയാക്കുമെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. അടൂര്‍ നിയോജകമണ്ഡലത്തിലെ ശബരിമല തീര്‍ഥാടനപാതയില്‍ ഉള്‍പ്പെടുത്തിയ രണ്ടു റോഡുകളുടെയും ടെണ്ടര്‍ പൂര്‍ത്തിയായി. 11 കോടി രൂപ വിനിയോഗിച്ചാണ് പറക്കോട് -ഐവര്‍കാല റോഡ് നിര്‍മാണം. ജലജീവന്‍ മിഷന്‍ പ്രവൃത്തി മുടങ്ങിയതും ആദ്യ ടെണ്ടറില്‍ പങ്കെടുക്കാന്‍ കരാറുകാര്‍ ഇല്ലാതിരുന്നതും റോഡ് നിര്‍മാണത്തെ ബാധിച്ചു. 4.36 കോടി രൂപ വിനിയോഗിച്ചാണ് പുതുശേരിഭാഗം- തട്ടാരുപടി- ഏറത്ത് -വയല റോഡ് നിര്‍മിക്കുന്നത്. 11 കോടി രൂപയ്ക്ക് നെല്ലിമുകള്‍- തെങ്ങമം റോഡ് നിര്‍മാണം ആരംഭിച്ചതായും ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു.
സൗജന്യ പരിശീലനം
എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഓഗസ്റ്റ് 11 മുതല്‍ 13 ദിവസത്തെ സൗജന്യ ഫാസ്റ്റ് ഫുഡ് സ്റ്റാള്‍ ‘ഉദ്യമി’ പരിശീലനം ആരംഭിക്കുന്നു. പ്രായം 18-45. ഫോണ്‍ : 04682992293 8330010232, 04682270243.
സൗജന്യ പരിശീലനം
എസ് ബി ഐ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 35 ദിവസത്തെ സൗജന്യ ബ്യൂട്ടിപാര്‍ലര്‍ മാനേജ്മന്റ് പരിശീലനം തുടങ്ങുന്നു. 18 നും 45 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം. ഫോണ്‍. 0468 2270243, 04682992293, 8330010232.
സൗജന്യ പരിശീലനം
എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലനകേന്ദ്രത്തില്‍ ആറ് ദിവസത്തെ സൗജന്യ ചുരിദാര്‍ കട്ടിങ് ആന്‍ഡ് സ്റ്റിച്ചിങ് വിത്ത് എംബ്രോയിഡറി ഡിസൈന്‍ പരിശീലനം തുടങ്ങുന്നു. 18 നും 55 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം. ഫോണ്‍: 0468 2270243, 04682992293, 8330010232.
ആയ കം കുക്ക് നിയമനം
ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ ബഡ്‌സ് ആന്‍ഡ് റിഹാബിലിറ്റേഷന്‍ സെന്ററില്‍ കരാറടിസ്ഥാനത്തില്‍ ആയ കം കുക്കിനെ നിയമിക്കുന്നു. പത്താം തരം യോഗ്യതയും പാചക താല്‍പര്യുമുളള വനിതകള്‍ക്ക് അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍, റേഷന്‍ കാര്‍ഡ് പകര്‍പ്പ്, വയസ് തെളിയിക്കുന്ന രേഖ എന്നിവ സഹിതം ജൂലൈ 31 വൈകിട്ട് മൂന്നിനകം അപേക്ഷ സമര്‍പ്പിക്കണം. ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസമുളളവര്‍ക്ക് മുന്‍ഗണന. ഫോണ്‍ : 04734 246031.
സീറ്റ് ഒഴിവ്
കോന്നി എലിമുളളുംപ്ലാക്കല്‍ ഐഎച്ച്ആര്‍ഡി കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ സേ പരീക്ഷ പാസായവര്‍ക്ക് ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ബിഎസ്സി (ഓണ്‍സ്) കമ്പ്യൂട്ടര്‍ സയന്‍സ് ഡേറ്റ സയന്‍സ് ആന്റ് അനലിറ്റ്ക്സ്, ബികോം (ഓണ്‍സ്), ലോജിസ്റ്റിക്സ് മാനേജ്മെന്റ് ആന്റ് ഫിനാന്‍സ് ആന്റ് ടാക്സേഷന്‍ കോഴ്സുകളിലേക്കാണ് പ്രവേശനം. എസ് സി /എസ് ടി /ഒഇസി വിഭാഗക്കാര്‍ക്ക് ഫീസ് ഇല്ല. വെബ്സൈറ്റ് : www.ihrd.ac.in ഫോണ്‍ : 9446755765, 9645127298, 0468 2382280.
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
അടൂര്‍ ഐഎച്ച് ആര്‍ഡി എഞ്ചിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഇംഗ്ലീഷ് തസ്തികയിലേക്ക് താല്‍ക്കാലിക ഒഴിവ്. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 22 രാവിലെ 10.30 ന് കോളജ് ഓഫീസില്‍ ഹാജരാകണം. യോഗ്യത: യുജിസി ചട്ടപ്രകാരമുളള യോഗ്യത. ഇവരുടെ അഭാവത്തില്‍ മറ്റ് യോഗ്യതയുള്ളവരെയും പരിഗണിക്കും. വെബ്സൈറ്റ് : www.cea.ac.in ഫോണ്‍ : 04734 231995.
മെന്റര്‍ നിയമനം
റാന്നി പെരുനാട് മഞ്ഞത്തോട് ഉന്നതിയിലെ ബ്രിഡ്ജ് കോഴ്‌സ് സെന്ററിലേക്ക് മെന്ററെ അഭിമുഖം വഴി നിയമിക്കുന്നു. ഒഴിവ്: ഒന്ന്. യോഗ്യത: ബിരുദാന്തര ബിരുദം അല്ലെങ്കില്‍ ബിരുദം. ബിഎഡ്/ ടിടിസി ഉളളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 2025 ജൂലൈ 18 ന് 40 വയസ് കവിയരുത്. അപേക്ഷകര്‍ കുടുംബശ്രീ അംഗം / കുടുംബാംഗം/ ഓക്‌സിലറി ഗ്രൂപ്പ് അംഗം ആയിരിക്കണം. അപേക്ഷയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 22 വൈകിട്ട് അഞ്ചിന് മുമ്പ് പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റ്, പെരുനാട് ഇടത്താവളത്തിലോ കുടുംബശ്രീ ജില്ലാ മിഷന്‍, പത്തനംതിട്ട കാര്യാലയത്തിലോ ലഭിക്കണം. ഫോണ്‍ : 9747615746.
അപേക്ഷിക്കാം
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ്, ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക് ആന്‍ഡ് ഹൗസ് മാനേജ്മെന്റ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. യോഗ്യത പ്ലസ് ടു. ഫോണ്‍: 7306119753
സ്‌പോട് അഡ്മിഷന്‍
പത്തനംതിട്ട സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സില്‍(എസ്ടിഎഎസ്) ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ്, ബിഎസ്സി സൈബര്‍ ഫോറന്‍സിക്‌സ്, ബിസിഎ, എംഎസ്സി സൈബര്‍ ഫോറന്‍സിക്്‌സ്, എംഎസ്സി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബികോം ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍, ബികോം അക്കൗണ്ടിംഗ്, എംഎസ്‌സി ഫിഷറി ബയോളജി ആന്‍ഡ് അക്വാകള്‍ച്ചര്‍ കോഴ്‌സുകളില്‍ സ്‌പോട് അഡ്മിഷന്‍ ആരംഭിച്ചു. ഫോണ്‍: 9446302066, 8547124193, 7034612362.
ലാറ്ററല്‍ എന്‍ട്രി
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ മൂന്നാം സെമസ്റ്ററിലേക്ക് ലാറ്ററല്‍ എന്‍ട്രിയില്‍ ഒഴിവുള്ള സീറ്റിലേക്ക് പ്രവേശനം ജൂലൈ 23ന് നടക്കും. രജിസ്‌ട്രേഷന്‍ രാവിലെ ഒമ്പത് മുതല്‍ 11.30 വരെ. പ്രവേശനം ഉച്ചയ്ക്ക് 12 ന് ആരംഭിക്കും. റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള അപേക്ഷകര്‍ക്ക് പങ്കെടുക്കാം. ഇവരുടെ അഭാവത്തില്‍ അപേക്ഷ സമര്പ്പിച്ചിട്ടില്ലാത്തവര്ക്
വെബ്സൈറ്റ് : http://gptcvechoochira.org