
konnivartha.com: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാമത് ചരമ വാർഷികത്തോട് അനുബന്ധിച്ച് നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം
സംഘടിപ്പിച്ചു. പനവൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് പനവൂർ രാജശേഖരൻ ഉദ്ഘാടനം ചെയ്തു.
കൂട്ടായ്മ പ്രസിഡന്റ് പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ആനാട് ജയചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.നെടുമങ്ങാട് ശ്രീകുമാർ,സി രാജലക്ഷ്മി,
വഞ്ചുവം ഷറഫ്, തോട്ടുമുക്ക് വിജയകുമാർ, നൗഷാദ് കായ്പ്പാടി, ലാൽ ആനപ്പാറ, വെമ്പിൽ സജി, പറയൻ കാവ് സലീം, അനിൽകുമാർ തുടങ്ങിയവർ സംബന്ധിച്ചു.