കോന്നി സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ജൂലൈ 21 ന്

Spread the love

 

konnivartha.com: കോന്നി സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ജൂലൈ 21 (തിങ്കള്‍) വൈകിട്ട് മൂന്നിന് പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി അഡ്വ. ജി ആര്‍ അനില്‍ നിര്‍വഹിക്കും. അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷനാകും.

കോന്നി ആനക്കൂടിന് എതിര്‍വശത്ത് വി എം കോംപ്ലക്സിലാണ് പുതിയ വില്‍പനശാല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം ആദ്യ വില്‍പന നടത്തും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉല്‍പന്നങ്ങള്‍ക്ക് ഓഫറും ഡിസ്‌കൗണ്ടും ലഭിക്കും.

സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ ഡോ അശ്വതി ശ്രീനിവാസ്, ജില്ലാ സപ്ലൈ ഓഫീസര്‍ കെ ആര്‍ ജയശ്രീ, കോന്നി താലൂക്ക് സപ്ലൈ ഓഫീസര്‍ ഹരീഷ് കെ പിള്ള, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

error: Content is protected !!