
ശബരിമല നീലിമല പാതയിൽ മല കയറുകയും ഇറങ്ങുകയും ചെയ്ത നിരവധി തീർഥാടകർ തെന്നി വീണ് പരുക്കേറ്റു.പോലീസ് എത്തി നീലിമല പാത അടച്ചു .
ദർശനം കഴിഞ്ഞ് നീലിമല പാതവഴി മലയിറങ്ങിയ തീർഥാടകരാണ് തെന്നി വീണത്.കർക്കടക മാസ പൂജയ്ക്ക് നട തുറന്നതു മുതൽ തീർഥാടകരെ നീലിമല പാതയിലൂടെയാണ് കടത്തി വിട്ടത്.കഴിഞ്ഞ മാസപൂജയ്ക്ക് 30 തീർഥാടകർ തെന്നി വീണു പരുക്കേറ്റതിനെ തുടർന്ന് നീലിമല പാത ജൂൺ 15ന് അടച്ചിരുന്നു .
തെന്നിവീഴുന്നത് ഒഴിവാക്കാൻ കരിങ്കല്ല് പരുക്കനാക്കുന്ന പണി അടിയന്തരമായി നടത്തിയ ശേഷമേ പാത തുറന്നു കൊടുക്കുകയുള്ളൂ എന്ന് ദേവസ്വം ബോർഡ് പ്രഖ്യാപിച്ചതാണ്. എന്നാൽ പണി നടത്താതെ പാത തുറന്നതാണ് ഇപ്പോള്‍ അപകടത്തിനു കാരണം എന്ന് തീര്‍ഥാടകര്‍ പറയുന്നു .