വി.എസ്സിന്‍റെ നിര്യാണത്തിൽ അനുശോചന പ്രവാഹം : ആദരാഞ്ജലികള്‍

Spread the love

 

konnivartha.com: കേരളത്തിന്‍റെ മുൻ മുഖ്യമന്ത്രി ശ്രീ വി.എസ്. അച്യുതാനന്ദന്‍റെ നിര്യാണത്തിൽ അനുശോചന പ്രവാഹം. ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുർമു പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ അഗാധ ദു:ഖം രേഖപ്പെടുത്തി . കേരള മുഖ്യമന്ത്രി പിണറായി വിജയനും വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു സന്ദേശം നല്‍കി . വിവിധ സാമൂഹിക സാംസ്കാരിക സാഹിത്യ ചലച്ചിത്ര കായിക രാഷ്ട്രീയ മത  രംഗത്തെ പ്രമുഖര്‍ അനുശോചനം അറിയിച്ചു .

അരികുവൽക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രവർത്തിച്ചു’: രാഷ്ട്രപതി ദ്രൗപദി മുർമു

കേരളത്തിന്റെ മുൻമുഖ്യമന്ത്രി ശ്രീ വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി:“കേരളത്തിന്റെ മുൻമുഖ്യമന്ത്രി ശ്രീ വി.എസ്. അച്യുതാനന്ദൻ ജിയുടെ വിയോഗത്തിൽ ദുഃഖിക്കുന്നു. ജീവിതത്തിലെ നിരവധി വർഷങ്ങൾ പൊതുസേവനത്തിനും കേരളത്തിന്റെ പുരോഗതിക്കുമായി അദ്ദേഹം സമർപ്പിച്ചു. ഞങ്ങൾ രണ്ടുപേരും അതത് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരായിരുന്നപ്പോഴുള്ള ഞങ്ങളുടെ ഇടപെടലുകൾ ഞാൻ ഓർക്കുകയാണ്. ഈ ദുഃഖവേളയിൽ എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തിനും അനുയായികൾക്കും ഒപ്പമാണ്..”

കേരളത്തിന്റെ പൊതുവിലും ഇവിടുത്തെ വിപ്ലവ പ്രസ്ഥാനത്തിന്റെ പ്രത്യേകിച്ചും ചരിത്രത്തിന്റെ ശ്രദ്ധേയമായ പരിച്ഛേദമാണ് സഖാവ് വി.എസിന്റെ ജീവിതം : മുഖ്യമന്ത്രി പിണറായി വിജയൻ.

കേരളത്തിലെ എല്ലാ വകുപ്പ് മന്ത്രിമാരും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും അനുശോചനം രേഖപ്പെടുത്തി .

error: Content is protected !!