
konnivartha.com: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO)-യുടെ കീഴിൽ തിരുവനന്തപുരത്തും ആലുവയിലും ഉളള എല്ലാ കേന്ദ്രങ്ങളിലും ഡ്രോൺ നിയന്ത്രണം കർശനമാക്കി.
വിക്രം സാരാഭായ് സ്പേസ് സെൻറ്റർ (VSSC) വേളി/ തുമ്പ, ലിക്വിഡ് പ്രോപ്പൽഷൻ സിസ്റ്റംസ്സ് സെൻറ്റർ (LPSC) വലിയമല , ഐ എസ് ആർ ഒ-ഇനർഷ്യൽ സിസ്റ്റംസ്സ് യുണിറ്റ്(IISU) വട്ടിയൂർക്കാവ്, അമോണിയം പെർക്ലോറേറ്റ് എക്സ്പിരിമെൻറ്റെൽ പ്ലാൻറ്റ് (APEP) ആലുവ, തുടങ്ങിയ എല്ലാ കേന്ദ്രങ്ങളും ഡ്രോൺ നിരോധിത പ്രദേശത്ത് ഉൾപ്പെടുന്നു.
ഐ എസ് ആർ ഒയുടെ സാമഗ്രികൾക്കും, ജോലി ചെയ്യുന്നവർക്കും, സെൻസിറ്റീവ് പ്രവർത്തനങ്ങൾക്കും സുരക്ഷ ഉറപ്പാക്കാൻ ഈ സ്ഥാപനങ്ങളുടെ രണ്ട് കിലോ മീറ്റർ ചുറ്റളവിൽ ഡ്രോണുകൾ, ലാൻറ്റേൺ കൈറ്റുകൾ, റിമോട്ട് നിയന്ത്രിത വിമാനങ്ങൾ എന്നിവ ഉപയോഗിക്കുന്നതിനാണ് നിയന്ത്രണം.
പ്രദേശം “ഡ്രോൺ നിരോധിത മേഖലയായി” കേരള ഗവൺമെൻ്റ് ഉത്തരവുകൾ പ്രകാരം പ്രഖ്യാപിച്ചിട്ടുണ്ട്. നിർദ്ദേശങ്ങളുടെ ലംഘനം ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് തുടർ നടപടി കൈക്കൊള്ളുമെന്ന് വി.എസ്.എസ്.സി അറിയിച്ചു.
No drone zone declared around ISRO campuses in Kerala
konnivartha.com: A “No Drone Zone” has been declared around all Indian Space Research Organisation (ISRO) campuses located in and around Thiruvananthapuram, as well as at the Ammonium Perchlorate Experimental Plant (APEP) in Aluva, Ernakulam. The restriction has been issued in accordance with Government of Kerala orders G.O.(Rt) No.2581/2022/HOME dated 19.09.2022 and G.O.(Rt) No.452/2023/HOME dated 23.02.2023.
As per the notification, the use of drones, lantern kites, remotely piloted aircraft, and other unmanned aerial vehicles is strictly prohibited within a two-kilometre radius of ISRO facilities including the Vikram Sarabhai Space Centre (VSSC), Liquid Propulsion Systems Centre (LPSC), ISRO Inertial Systems Unit (IISU), and APEP. The measure is aimed at ensuring the safety and security of ISRO’s personnel, premises, and sensitive operations.
The general public is requested to strictly adhere to the restriction. Any violation will be dealt with in accordance with applicable laws and regulations.