പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 21/07/2025 )

Spread the love

കൂണ്‍ ഗ്രാമം പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

കൃഷി വകുപ്പിന്റെ കീഴില്‍ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ മുഖേന അടൂര്‍ മണ്ഡലത്തില്‍ നടപ്പാക്കുന്ന കൂണ്‍ ഗ്രാമം പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. കര്‍ഷകര്‍ക്ക് ചെറുകിട ഉല്‍പാദന യൂണിറ്റ്, വന്‍കിട ഉല്‍പാദന യൂണിറ്റ്, വിത്തുല്‍പാദന യൂണിറ്റ്, കമ്പോസ്റ്റ് യൂണിറ്റ്, പാക്ക് ഹൗസ്, സംസ്‌കരണ യൂണിറ്റ് എന്നിവയ്ക്ക് രണ്ട് ലക്ഷം രൂപ വരെ സബ്സിഡി ലഭിക്കും. അപേക്ഷ ഫോം കൃഷിഭവനില്‍ ലഭിക്കും. ഫോണ്‍: 0468 2222597. ഇ മെയില്‍ [email protected]

71-ാമത് നെഹ്റു ട്രോഫി ഭാഗ്യചിഹ്നം; എന്‍ട്രികള്‍ ക്ഷണിച്ചു

പുന്നമടക്കായലില്‍ ആഗസ്റ്റ് 30ന് നടക്കുന്ന 71-ാമത് നെഹ്റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം നിശ്ചയിക്കാനുള്ള മത്സരത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. ജൂലൈ 28 ന് വൈകിട്ട് അഞ്ച് വരെ എന്‍ട്രികള്‍ നല്‍കാം.

എ-4 സൈസ് ഡ്രോയിംഗ് പേപ്പറില്‍ മള്‍ട്ടി കളറിലാണ് ഭാഗ്യചിഹ്നം തയ്യാറാക്കേണ്ടത്. സൃഷ്ടികള്‍ മൗലികമായിരിക്കണം. എന്‍ട്രികള്‍ അയക്കുന്ന കവറില്‍ ’71-ാമത് നെഹ്റു ട്രോഫി ജലമേള- ഭാഗ്യചിഹ്നമത്സരം’ എന്നു രേഖപ്പെടുത്തിയിരിക്കണം. ഒരാള്‍ക്ക് ഒരു എന്‍ട്രിയേ നല്‍കാനാകൂ. പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ പ്രത്യേകം പേപ്പറില്‍ എഴുതി എന്‍ട്രിക്കൊപ്പം സമര്‍പ്പിക്കണം. കമ്പ്യൂട്ടറില്‍ തയ്യാറാക്കിയ എന്‍ട്രികളും സ്വീകരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടിയ്ക്ക് 10,001 രൂപ സമ്മാനമായി നല്‍കും. വിലാസം: കണ്‍വീനര്‍, നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, ആലപ്പുഴ- 688001. ഫോണ്‍: 0477-2251349.

ടെന്‍ഡര്‍

പുളിക്കീഴ് ഐസിഡിഎസ് പ്രൊജക്ട് പരിധിയിലെ കടപ്ര, കുറ്റൂര്‍, നിരണം, നെടുമ്പ്രം, പെരിങ്ങര, തിരുവല്ല മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ 155 അങ്കണവാടികളിലേക്ക് പോഷകബാല്യം പദ്ധതി പ്രകാരം പാല്‍, മുട്ട വിതരണത്തിനായി ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 28. ഫോണ്‍ : 0469 2610016, 9188959679.

ലാബ് ടെക്നീഷന്‍ അഭിമുഖം

വല്ലന സാമൂഹികാരോഗ്യകേന്ദ്രത്തില്‍ താല്‍കാലികമായി ലാബ് ടെക്നിഷ്യന്‍ നിയമനത്തിനുള്ള അഭിമുഖം ജൂലൈ 23 ന് രാവിലെ 11 ന് സാമൂഹികാരോഗ്യകേന്ദ്രത്തില്‍ നടക്കും. യോഗ്യത: കേരളത്തിലെ മെഡിക്കല്‍ കോളജിലെ ഡിഎംഎല്‍റ്റി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ കേരള ആരോഗ്യസര്‍വകലാശാലയിലെ ബിഎസ്‌സി/ എംഎല്‍റ്റി സര്‍ട്ടിഫിക്കറ്റ്, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍. ഫോണ്‍: 0468 2287779

ബോധവല്‍ക്കരണം സംഘടിപ്പിച്ചു

കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രാലയം നടപ്പിലാക്കുന്ന നഷാ മുക്ത് ഭാരത് അഭിയാന്റെ ജില്ലാ തല കാമ്പയിന്റെ ഭാഗമായി തണ്ണിത്തോട് ട്രൈബല്‍ മേഖലയില്‍ ലഹരി വിരുദ്ധബോധവല്‍ക്കരണം സംഘടിപ്പിച്ചു.

ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി കെ ശമുവേല്‍  ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പെഴ്സണ്‍ സി.എസ് ബിന്ദു  അധ്യക്ഷയായി. മലയാലപ്പുഴ നവജീവ കേന്ദ്രം ഡീ അഡിക്ഷന്‍ സെന്റര്‍ ഡയറക്ടര്‍ റവ.റജി യോഹന്നാന്‍  ബോധവല്‍കരണ ക്ലാസ് നയിച്ചു. ടീം നവജീവ കേന്ദ്രത്തിന്റെ  നേതൃത്വത്തില്‍ ഏകാംഗ നാടകവും നടത്തി. ഗ്രാമപഞ്ചായത്ത് അംഗം എ.ആര്‍ സ്വഭു, പഞ്ചായത്ത് അസി. സെക്രട്ടറി ശ്രീവിദ്യ, ഒ.സി.ബി കൗണ്‍സിലര്‍ സതീഷ് തങ്കച്ചന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം
പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നവംബര്‍ 2024 വിജ്ഞാപന പ്രകാരം നടന്ന കെ ടെറ്റ് പരീക്ഷകളുടെ സര്‍ട്ടിഫിക്കറ്റ് വിതരണം ജൂലൈ 23 മുതല്‍ നടക്കും. ഹാള്‍ ടിക്കറ്റിന്റെ പകര്‍പ്പ് സഹിതം ഉദ്യോഗാര്‍ഥികള്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസില്‍ ഹാജരാകണം. ഫോണ്‍: 0468 2222229

ലാറ്ററല്‍ എന്‍ട്രി

അടൂര്‍ മണക്കാല എന്‍ജിനീയറിംഗ് കോളജില്‍ 2025-2026 അക്കാദമിക് വര്‍ഷം ബി ടെക് ലാറ്ററല്‍ എന്‍ട്രി സീറ്റിലേക്ക് ഒഴിവ്.
കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് (ഡേറ്റ സയന്‍സ്), മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് ബ്രാഞ്ചുകളില്‍ സ്‌പോട് അഡ്മിഷന്‍ ജൂലൈ 22 ന് രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ നടത്തും. യോഗ്യതയുള്ളവര്‍ കോളജില്‍ നേരിട്ട് ഹാജരാവണം.
ഫോണ്‍ : 9446527757, 9447484345, 8547005100, 9447112179