
konnivartha.com: ഇന്ത്യയുടെ ഉപ രാഷ്ട്രപതി ജഗദീപ് ധൻഖർ അപ്രത്യക്ഷമായി രാജി വെച്ചു കൊണ്ട് രാഷ്ട്രപതിയ്ക്ക് രാജി കത്ത് നല്‍കി . ശാരീരികമായി സുഖം ഇല്ല എന്ന് ആണ് പറയുന്നത് .അനുച്ഛേദം 67(എ) പ്രകാരമാണ് തന്റെ രാജിയെന്നും കത്തിൽ ജഗദീപ് ധൻകർ പറയുന്നുണ്ട്.
ഉപ രാഷ്ട്രപതിയുടെ പെട്ടെന്ന് ഉള്ള രാജി രാഷ്ട്രീയപരമായി ഏറെ ചര്‍ച്ചയാകുന്നു .
കേരളത്തിലെ പ്രമുഖ എം പിയ്ക്ക് വേണ്ടിയാണ് ഈ സ്ഥാനം ഒഴിഞ്ഞത് എന്നുള്ള അഭ്യൂഹം പരന്നു . എന്‍ ഡി എയുമായി ഏറെ അടുത്ത തിരുവനന്തപുരം എംപി ശശി തരൂരിന്‍റെ പേര് ആണ് ഈ നിമിഷം പറയുന്നത് . അമേരിക്കയടക്കം ഉള്ള ഇന്ത്യയുടെ നയതന്ത്ര ചര്‍ച്ചകളില്‍ ചുക്കാന്‍ പിടിച്ചത് തരൂര്‍ ആണ് . പാകിസ്താന്‍റെ ചെയ്തികളെ വിവിധ രാജ്യങ്ങളില്‍ വിശദമായി അറിയിക്കാന്‍ ഇന്ത്യ വിവിധ സംഘങ്ങളെ നിരവധി രാജ്യങ്ങളില്‍ അയച്ചു .അതില്‍ ഒരു സംഘത്തിലെ പ്രധാനി ആയിരുന്നു ശശി തരൂര്‍ .
കോണ്‍ഗ്രസ് എതിര്‍ത്തിട്ടും ശശി തരൂര്‍ രാജ്യ താല്പര്യം മുന്‍ നിര്‍ത്തി വിദേശ രാജ്യങ്ങളില്‍ ചര്‍ച്ച നയിച്ചു . ഇത് എന്‍ ഡി എയുടെ രാഷ്ട്രീയ അജണ്ട ആയിരുന്നു . ശശി തരൂരിന് രാജ്യത്തിലെ ഏറ്റവും നല്ല സ്ഥാനം നല്‍കാന്‍ നരേന്ദ്ര മോദിയും അമിത് ഷായും തീരുമാനിച്ചാല്‍ അത് നടപ്പിലാകും . രാഷ്ട്രീയ അജണ്ട നടപ്പിലായാല്‍ കേരളത്തില്‍ നിന്നുള്ള ഒരാള്‍ ഉപ രാഷ്ട്രപതിയാകും .