ലണ്ടനിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ കർക്കടകവാവ്‌ ബലി തർപ്പണം

Spread the love

 

konnivartha.com: ലണ്ടനിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിന്‍റെ നേതൃത്വത്തിൽ കർക്കടകവാവ് ബലി തർപ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി .

ആചാരപരമായും ആത്മീയമായും സുപ്രധാനവും ചരിത്രപ്രസിദ്ധവുമായ കെന്റ് റോച്ചെസ്റ്ററിലെ മെഡ്‌വേ നദിയുടെ തീരത്താണ് രാവിലെ 11.30 മുതല്‍ കര്‍ക്കടക വാവ് ബലി തര്‍പ്പണം നടക്കുന്നത് .

ക്ഷേത്ര മേൽശാന്തി അഭിജിത്തിന്‍റെ മുഖ്യ കാർമികത്വത്തിൽ പരമ്പരാഗത രീതിയിൽ ആണ് ബലി തർപ്പണചടങ്ങ് നടക്കുന്നത് . ബലി തർപ്പണത്തിന് ശേഷം ഭക്തജനങ്ങൾക്ക് തിലഹവനം, പിതൃപൂജ തുടങ്ങിയ വഴിപാടുകൾ നടത്തുന്നതിനുള്ള സൗകര്യവും ഒരുക്കിയതായി ഭാരവാഹികള്‍ അറിയിച്ചു .

വടക്കേവെളിയില്ലം വിഷ്ണുരവി തിരുമേനിയുടെ കാർമികത്വത്തിൽ തിലഹവനവും താഴൂർ മന ഹരിനാരായണൻ തിരുമേനിയുടെ മേൽനോട്ടത്തിൽ പ്രത്യേക ക്ഷേത്ര പൂജകളും ഉണ്ടാകും . കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ ദർശനം നടത്താനും വഴിപാടുകൾ നടത്തുവാനും ക്രമീകരണം ഏര്‍പ്പെടുത്തി .