വാവ്ബലി തര്‍പ്പണം : ശക്തമായ മഴ: നദികളില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണം

Spread the love

 

ശക്തമായ മഴ തുടരുന്നതിനാല്‍ കര്‍ക്കടക  വാവ്ബലി തര്‍പ്പണത്തിനായി പമ്പ, മണിമല, അച്ചന്‍കോവിലാര്‍ തുടങ്ങിയ നദികളില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു.

നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ അച്ചന്‍കോവിലാറ്റില്‍ കല്ലേലി ഭാഗത്ത് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സുരക്ഷ മുന്‍നിര്‍ത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് വിവിധ വകുപ്പുകളോട് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു.

error: Content is protected !!