
konnivartha.com: കോന്നി മെഡിക്കല്‍കോളേജില്‍ 24 മണിക്കൂറും ഫാർമസി സേവനം ലഭിക്കും .
മരുന്നുകൾ, സർജിക്കൽ ഉപകരണങ്ങൾ, ഇമ്പ്ലാന്റ്റുകൾ എന്നിവ 50% വരെ വിലക്കുറവിൽ കിട്ടുന്നതായിരിക്കും. 27 ലക്ഷം രൂപയ്ക്ക് നിര്‍മിച്ച 500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള എച്ച്.എല്‍.എല്‍. ഫാര്‍മസി ആണ് നാളെ ആരോഗ്യ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യുന്നത് .
ആശുപത്രിയിൽ അഡ്മിറ്റ് ആയിട്ടുള്ള ആരോഗ്യ ഇൻഷുറൻസ് ( KASP ) ഉള്ള രോഗികൾക്കും, മെഡിസെപ്പ് ഉള്ളവർക്കും,JSSK, AROGYA KIRANAM എന്നീ സർക്കാർ സ്കീമുകളിൽ ഉൾപ്പെടുന്നവർക്കും മരുന്നുകൾ സൗജന്യമായി ആയി ലഭിക്കുന്നതാണ്.
ആശുപത്രികൾക്ക് ആവശ്യമുള്ള എല്ലാ വിധ സർജിക്കൽ ഇൻസ്‌ട്രുമെന്റുകളും, ജീവൻ രക്ഷാ മരുന്നുകളും വിലക്കുറവിൽ ലഭ്യമാകും.
മെഡിക്കൽ കോളേജിലെയും സമീപ ആശുപത്രികളിൽ എത്തുന്ന രോഗികൾക്കും എല്ലാ ആധുനിക സൗകര്യങ്ങളും ഉള്ള HLL ഫാർമസി ആൻഡ് സർജിക്കൽസ് വലിയ രീതിയിൽ പ്രയോജനപ്പെടും