
കാര്‍ഗില്‍ വിജയ് ദിവസിനോട് അനുബന്ധിച്ച് കലക്ടറേറ്റിലെ കാര്‍ഗില്‍ യുദ്ധ സ്മാരകത്തിലും മഹാത്മാ ഗാന്ധി പ്രതിമയിലും ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പുഷ്പാര്‍ച്ചന നടത്തി.
കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം മൈ ഭാരത് പത്തനംതിട്ട, നാഷണല്‍ സര്‍വീസ് സ്‌കീം കാതോലിക്കറ്റ് കോളജ്, പത്തനംതിട്ട സ്റ്റാസ് കോളജ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മേരാ യുവ ഭാരത് ജില്ലാ യൂത്ത് ഓഫീസര്‍ സന്ദീപ് കൃഷ്ണന്‍, കാതോലിക്കറ്റ് കോളജ് എന്‍. എസ്. എസ് പ്രോഗ്രാം ഓഫീസര്‍ ആന്‍സി സാം, എന്‍.എസ്.എസ് യൂത്ത് പുരസ്‌കാര ജേതാവും സാമൂഹിക പ്രവര്‍ത്തകനുമായ ഷിജിന്‍ വര്‍ഗീസ്, നാഷണല്‍ സര്‍വീസ് സ്‌കീം വോളണ്ടിയേഴ്‌സ് തുടങ്ങിയവര്‍ പങ്കെടുത്തു.