
konnivartha.com: ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്‍റെ കീഴിൽ പത്തനംതിട്ട ജില്ലയിലെ കോന്നി പെരിഞ്ഞൊട്ടക്കലിൽ പ്രവര്‍ത്തിക്കുന്ന സി എഫ് ആർ ഡി യുടെ കോളേജ് ഓഫ് ഇൻഡിജീനീയസ് ഫുഡ് ടെക്നോളജിയിൽ റാങ്ക് നേട്ടം.
ഈ കഴിഞ്ഞ നാലാം സെമസ്റ്റർ എം എസ്സ് സി ഫുഡ് ടെക്നോളജി ആൻ്റ് ക്വാളിറ്റി അഷുറൻസ് ബിരുദാനന്തര ബിരുദ പരീക്ഷയിൽ എം ജി യൂണിവേഴ്സിറ്റിയിലെ ആദ്യ അഞ്ച് റാങ്കിൽ രണ്ട് റാങ്കുകൾ നേടി ആണ് കോളേജ് ഉജ്ജ്വല വിജയം നേടിയത് .പത്തനംതിട്ട കൈപ്പട്ടൂര്‍ നിവാസിയായ ചിന്തു ബിജു രണ്ടാം റാങ്ക് നേടി . കണ്ണൂർ തളിപ്പറമ്പ് സ്വദേശി നെബിന്‍ തോമസ് നാലാം റാങ്കും നേടി .
കോളേജിൽ നിന്നും പരീക്ഷ എഴുത്തിയ 15 കുട്ടികളിൽ നിന്നും ആണ് ഈ അഭിമാന നേട്ടം കൈവരിച്ചത്.ഈ അദ്ധ്യയന വർഷം മുതൽ എം എസ് സിക്ക് 24 സീറ്റായി വർദ്ധിപ്പിച്ചിട്ടുണ്ട് എന്ന് പ്രിൻസിപ്പൽ ഡോ ഹരികൃഷ്ണൻ ആർ അറിയിച്ചു.