
കോന്നി :കർക്കടകത്തിലെ ആയില്യത്തോട് അനുബന്ധിച്ച് കാവിന്റെ കാവലാളുകളായ അഷ്ട നാഗങ്ങൾക്ക് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )നാഗ പൂജകൾ സമർപ്പിച്ചു.
നാഗ രാജനും നാഗ യക്ഷി അമ്മയ്ക്കും മഞ്ഞൾ നീരാട്ട് കരിക്ക് അഭിഷേകം പാലഭിഷേകം എന്നിവയും അഷ്ട നാഗങ്ങളായ അനന്തൻ , വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഖപാലകൻ, ഗുളികൻ, പത്മൻ, മഹാപത്മൻഎന്നിവർക്ക് വിശേഷാൽ ഊട്ട് പൂജയും നൽകി. പൂജകൾക്ക് വിനീത് ഊരാളി നേതൃത്വം നൽകി.