
konnivartha.com/കാൽഗറി : മലയാളം മിഷൻ സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായിരുന്ന വി.എസ്സ് അച്യുതാനന്ദനെ കാനഡ ചാപ്റ്റർ അനുസ്മരിച്ചു .
ലോകമെമ്പാടുമുള്ള കേരളീയരുടെ പുതുതലമുറയ്ക്ക് മലയാളം ഭാഷ പഠിക്കാനും മലയാള നാടിന്‍റെ സംസ്കാരം പകർന്നുകൊടുക്കാനും വേണ്ടി ദീർഘവീക്ഷണത്തോടെ വി.എസ്സ് അച്യുതാനന്ദന്‍ 2009 , ജൂൺ 2 ന് ഉദ്ഘാടനം ചെയ്തു . ഇന്ന് ലോകമെമ്പാടും അമ്പതിനായിരത്തിൽപരം പഠിതാക്കൾ ഭാഗമായിരിക്കുന്ന മലയാളം മിഷന്‍റെ സ്ഥാപകനെ മലയാളം മിഷൻ കാനഡ ചാപ്റ്റർ പ്രവർത്തകർ അനുസ്മരിച്ചു.
വാർത്ത: ജോസഫ് ജോൺ കാൽഗറി