
ഉപഭോക്തൃ സംരക്ഷണ നിയമം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം അധ്യക്ഷനായി. ഉപഭോക്തൃ സംരക്ഷണ സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ നേതൃത്വം നല്‍കി. അഭിഭാഷകന്‍ അഡ്വ. ആര്‍ ഗോപീകൃഷ്ണന്‍, കോണ്‍ഫെഡറേഷന്‍ ഓഫ് കണ്‍സ്യൂമര്‍ വിജിലന്‍സ് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ഗിരിജ മോഹന്‍ എന്നിവര്‍ ക്ലാസ് നയിച്ചു.
ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ബോധവല്‍ക്കരിക്കുകയും ചെയ്യുന്നതിനാണ് ഉപഭോക്തൃ സമിതി പ്രവര്‍ത്തിക്കുന്നത്. സേവനദാതാക്കളില്‍ നിന്നുണ്ടാകുന്ന വീഴ്ച്ചകള്‍ക്ക് ഉപഭോക്താക്കളെ സഹായിക്കാന്‍ രൂപികരിച്ച കോടതി സ്വഭാവത്തോട് കൂടിയ സംവിധാനമാണ് ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന്‍. ഓണ്‍ലൈന്‍ മുഖേനെ പരാതി സമര്‍പ്പിക്കാനുമാകും.
ജില്ലാ സപ്ലൈ ഓഫീസര്‍ കെ ആര്‍ ജയശ്രീ , ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ അംഗം അഡ്വ. നിഷാദ് തങ്കപ്പന്‍, ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, വ്യാപാരി വ്യാവസായികള്‍, പൊതുജനങ്ങള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിവര്‍ പങ്കെടുത്തു.