പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 30/07/2025 )

Spread the love


ജില്ലാ പഞ്ചായത്ത് വാര്‍ഡ് വിഭജനം : ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഹിയറിങ് ജൂലൈ 31 ന്

സംസ്ഥാനത്തെ 14 ജില്ലാപഞ്ചായത്ത് വാര്‍ഡ് വിഭജന കരട് നിര്‍ദേശങ്ങള്‍ സംബന്ധിച്ച് പരാതി സമര്‍പ്പിച്ചിട്ടുള്ളവരെ തിരുവനന്തപുരം തൈക്കാട് പി.ഡബ്ലു.ഡി റെസ്റ്റ്ഹൗസില്‍ ജൂലൈ 31 ന് ഡീലിമിറ്റേഷന്‍ കമ്മീഷന്‍ നേരില്‍ കേള്‍ക്കും.

ജൂലൈ 31 ന് രാവിലെ 9.30 ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പരാതിക്കാരെയും രാവിലെ 11 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലുള്ളവരെയുമാണ് കമ്മീഷന്‍ നേരില്‍ കേള്‍ക്കുന്നത്.

ജില്ലാപഞ്ചായത്ത് കരട് വിഭജന നിര്‍ദേശങ്ങളിന്‍മേല്‍ നിശ്ചിത സമയപരിധിക്ക് മുമ്പ് ഡീലിമിറ്റേഷന്‍ കമ്മീഷനോ ജില്ലാ കലക്ടര്‍ക്കോ പരാതി സമര്‍പ്പിച്ചിട്ടുള്ളവര്‍ക്ക് മാത്രമാണ് ഹിയറിംഗ്. മാസ് പെറ്റീഷന്‍ നല്‍കിയിട്ടുള്ളവരില്‍ നിന്നും ഒരു പ്രതിനിധി മാത്രം പങ്കെടുത്താല്‍ മതി. 14 ജില്ലകളിലായി ആകെ 147 പരാതികളാണ് ലഭിച്ചത്. പരാതികളുടെ എണ്ണം ജില്ലാടിസ്ഥാനത്തില്‍- തിരുവനന്തപുരം 3, കൊല്ലം 2, പത്തനംതിട്ട 12, ആലപ്പുഴ 28, കോട്ടയം 14, ഇടുക്കി 11, എറണാകുളം 5, തൃശൂര്‍ 12, പാലക്കാട് 5, മലപ്പുറം 18, കോഴിക്കോട് 17, വയനാട് 4, കണ്ണൂര്‍ 5, കാസര്‍കോട് 11.


കുടുംബശ്രീ മാധ്യമ ശില്‍പശാല ഇന്ന് (ജൂലൈ 30, ബുധന്‍)

കുടംബശ്രീ ജില്ലാ മിഷന്‍ സംഘടിപ്പിക്കുന്ന മാധ്യമ ശില്‍പശാല ഇന്ന് (ജൂലൈ 30,ബുധന്‍) രാവിലെ 10 ന് പന്തളം കുളനട പ്രീമിയം കഫേയില്‍ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കും. കുടുംബശ്രീ നേതൃത്വം നല്‍കുന്ന വിവിധ പദ്ധതികളെക്കുറിച്ച് അവബോധം നല്‍കുക, പദ്ധതി പ്രവര്‍ത്തനത്തിന് വ്യാപക പ്രചാരം നല്‍കുക എന്നിവയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള സെമിനാറിന്റെ ലക്ഷ്യം. കുടുംബശ്രീ നാള്‍വഴികള്‍, ജില്ലയില്‍ കുടുംബശ്രീയുടെ പ്രവര്‍ത്തനം, കുടുംബശ്രീ പ്രവര്‍ത്തനങ്ങളില്‍ മാധ്യമങ്ങളുടെ പങ്ക് എന്നിങ്ങനെ മൂന്നു സെഷനുകളായാണ് സംഘടിപ്പിക്കുന്നത്.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം അധ്യക്ഷനാകും. പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ അധ്യക്ഷന്‍ പി.എസ് മോഹനന്‍ മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ജിജി മാത്യു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി ടി ജോണ്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ് ആദില, പ്രസ് ക്ലബ് പ്രസിഡന്റ് ബിജു കുര്യന്‍, സെക്രട്ടറി ജി വിശാഖന്‍, കുടുംബശ്രീ ഐ.ബി.സി.ബി ജില്ലാ പ്രോഗ്രാം മാനേജര്‍ എലിസബത്ത് ജി.കൊച്ചില്‍ എന്നിവര്‍ പങ്കെടുക്കും.


യുവജന ക്ഷേമബോര്‍ഡ് ശാസ്ത്ര പ്രശ്നോത്തരി ഇന്ന് (ബുധന്‍, ജൂലൈ 30)  

സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെ നേത്യത്വത്തില്‍ ശാസ്ത്ര പ്രശ്നോത്തരി ഇന്ന് (ജൂലൈ 30, ബുധന്‍) സംഘടിപ്പിക്കും.  ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് സമ്മാന തുക ഉള്‍പ്പെടെ പുരസ്‌കാരം നല്‍കും. ആറന്മുള മണ്ഡലത്തിലെ പ്രശ്നോത്തരി രാവിലെ 11 ന് കാത്തലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. നഗരസഭാ ചെയര്‍മാന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്യും. റാന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ രാവിലെ 10 ന് ബ്ലോക്ക് പ്രസിഡന്റ് കെ. എസ് ഗോപി ഉദ്ഘാടനം ചെയ്യും. കോന്നി  എലിയറയ്ക്കല്‍ ജില്ലാ നൈപുണ്യ വികസന കേന്ദ്രത്തില്‍ ഉച്ചയ്ക്ക് രണ്ടിന് നടക്കും. ജില്ലാ പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍ ഉദ്ഘാടനം ചെയ്യും. അടൂര്‍ സര്‍ക്കാര്‍  യു പി സ്‌കൂളില്‍  രാവിലെ 10ന്  അടൂര്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ കെ മഹേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും. തിരുവല്ല ഡയറ്റ് ഹാളില്‍ ഉച്ചയ്ക്ക് രണ്ടിന് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് പി ആന്റണി ഉദ്ഘാടനം ചെയ്യും.


കക്കി ഡാമില്‍ ചുവപ്പ് മുന്നറിയിപ്പ് ; ജാഗ്രത പാലിക്കണം

കക്കി- ആനത്തോട് ഡാമിലെ ജലനിരപ്പ് 974.86 മീറ്ററില്‍ എത്തിയതിനാല്‍ ചുവപ്പ് മുന്നറിയിപ്പ് പ്രഖ്യാപിച്ചു.  പമ്പാ നദിയുടെയും കക്കാട്ടാറിന്റെയും ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ അറിയിച്ചു.
നിയന്ത്രിത അളവില്‍ ജലം പുറത്തേക്ക് ഒഴുക്കി വിടുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍  സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറണം. ആവശ്യമെങ്കില്‍ അധികൃതര്‍ ആവശ്യപ്പെടുന്ന പ്രകാരം മറ്റുള്ളവരും സുരക്ഷിത സ്ഥാനത്തേയ്ക്കോ ക്യാമ്പുകളിലേക്കോ മാറണം. നദികളിലിറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റണം

പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗത്തിന്റെ പരിധിയിലുള്ള റോഡുകളുടെ വശങ്ങളില്‍ നില്‍ക്കുന്ന അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റണമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. റോഡിലേക്ക് ചാഞ്ഞു നില്‍ക്കുന്ന മരങ്ങള്‍ കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും അപകടമുണ്ടാക്കാന്‍ സാധ്യതയുണ്ട്. മരങ്ങളും ശിഖരങ്ങളും അടിയന്തിരമായി മുറിച്ച് മാറ്റിയില്ലെങ്കില്‍ അപകടങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും വസ്തു ഉടമ മാത്രമായിരിക്കും ഉത്തരവാദിയെന്നും അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.


അപേക്ഷ ക്ഷണിച്ചു

വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജില്‍ ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് വിഭാഗം ഗസ്റ്റ് ലക്ച്ചറര്‍ തസ്തികയിലെ രണ്ട് താല്‍കാലിക ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ഒന്നാം ക്ലാസ്സോടെ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകളുമായി ജൂലൈ 31 രാവിലെ 10 ന് അഭിമുഖത്തിന് എത്തണ
മെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 91469 2650228

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ഓഗസ്റ്റ് രണ്ടിന്

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം  ഓഗസ്റ്റ് രണ്ടിന് രാവിലെ 10.30 ന് പത്തനംതിട്ട മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.


ഒരു തൈ നടാം ജനകീയ വൃക്ഷവല്‍ക്കരണ കാമ്പയിന്‍

ലോക സൗഹൃദ ദിനമായ ആഗസ്റ്റ് മൂന്നിന് വൃക്ഷത്തൈ കൈമാറ്റ പരിപാടിയുമായി ഹരിതകേരളം മിഷന്‍. ഒരു തൈ നടാം ജനകീയ വൃക്ഷവല്‍ക്കരണ കാമ്പയിന്റെ ഭാഗമായാണ് പരിപാടി. പരിസ്ഥിതി പുനഃസ്ഥാപനം, നെറ്റ് സീറോ കാര്‍ബണ്‍ കേരളം, കുട്ടികളില്‍ പരിസ്ഥിതി സ്‌നേഹം വളര്‍ത്തുക  എന്നിവയാണ് ലക്ഷ്യം. സ്‌കൂളുകള്‍, കലാലയങ്ങള്‍, ഓഫീസുകള്‍, സ്ഥാപനങ്ങള്‍, വായനശാലകള്‍ ക്ലബ്ബുകള്‍, സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, മാധ്യമ സ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വൃക്ഷത്തൈ പരസ്പരം കൈമാറിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തില്‍ പച്ചത്തുരുത്തുകളിലും തൈ നടും. സെപ്തംബര്‍ 30 നകം ഒരുകോടി വൃക്ഷത്തൈകള്‍ നടുകയാണ് ലക്ഷ്യമെന്ന് ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി എന്‍ സീമ അറിയിച്ചു.


സീറ്റ് ഒഴിവ്

അസാപ് കേരളയുടെ കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍  ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്‌നീഷ്യന്‍ കോഴ്സില്‍ സീറ്റ് ഒഴിവ്.  പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.
ഫോണ്‍ : 9495999658, 9072370755.


അവധിക്കാല കോഴ്സ്

അസാപ്പ് കേരളയും ലിങ്ക് അക്കാദമിയും ചേര്‍ന്ന് കൊമേഴ്സ് വിഷയത്തില്‍ പ്ലസ് ടു/ ബിരുദം/ ബിരുദാനന്തര ബിരുദം  കോഴ്സുകള്‍ ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കായി ഡിപ്ലോമ ഇന്‍ പ്രൊഫഷണല്‍ അകൗണ്ടിങ് കോഴ്സ് നടത്തുന്നു. അകൗണ്ടിങ് സോഫ്റ്റ് വെയര്‍ ആയ ക്വിക്ക് ബുക്ക്, പീച്ച് ട്രീ, ടാലി പ്രൈം, അഡ്വാന്‍സ്ഡ് എക്‌സല്‍, സാപ്പ് ഫിക്കോ എന്നിവയ്‌ക്കൊപ്പം കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷിലും പരിശീലനം നല്‍കും. ഫോണ്‍ : 9495999688, 9496085912,  വെബ്സൈറ്റ് : www.asapkerala.gov.in

വനിതാ ഫെസിലിറ്റേറ്റര്‍ നിയമനം

ഏഴംകുളം പഞ്ചായത്ത് ജാഗ്രതാ സമിതി പ്രവര്‍ത്തനങ്ങള്‍ക്കായി കമ്മ്യൂണിറ്റി വിമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. സോഷ്യല്‍ വര്‍ക്കര്‍, സൈക്കോളജി, ജന്‍ഡര്‍ സ്റ്റഡീസ്, സോഷ്യോളജി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവര്‍ ഓഗസ്റ്റ് അഞ്ചിന് മുമ്പ് പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍ : 9539789854


കോന്നി മെഡിക്കല്‍ കോളജില്‍  ഒഴിവ്

കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ വിവിധ വിഭാഗങ്ങളില്‍ (സ്റ്റാഫ് നഴ്സ്, ലാബ് ടെക്നിഷ്യന്‍, ഫാര്‍മസിസ്റ്റ്, ഇസിജി ടെക്നിഷ്യന്‍, തിയേറ്റര്‍ ടെക്നിഷ്യന്‍, സിഎസ്ആര്‍ ടെക്നിഷ്യന്‍, റേഡിയോഗ്രാഫര്‍) ആറു മാസത്തേയ്ക്ക് ഉദ്യോഗാര്‍ഥികളെ വേതനരഹിത വ്യവസ്ഥയില്‍ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട രേഖ സഹിതം (അംഗീക്യത സ്ഥാപനത്തില്‍ നിന്ന് നേടിയിട്ടുള്ള ബിരുദം / ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ്, കൗണ്‍സില്‍ രജിസ്ട്രഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖ, മറ്റ് രേഖകള്‍ എന്നിവയുടെ അസലും പകര്‍പ്പും )  ഹാജരാകണം.  പ്രായപരിധി 45 വയസ്. ഫോണ്‍ : 0468 2344802.

error: Content is protected !!