പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 31/07/2025 )

Spread the love

സ്‌കൂളുകള്‍ക്ക് അവധി

പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന പെരിങ്ങര വില്ലേജ് മേപ്രാല്‍ സെന്റ് ജോണ്‍സ് എല്‍പിഎസ്, കവിയൂര്‍ വില്ലേജ് പടിഞ്ഞാറ്റുംചേരി ഗവണ്‍മെന്റ് എല്‍പിഎസ്, പന്തളം വില്ലേജ് മുടിയൂര്‍ക്കോണം എം ടി എല്‍ പി സ്‌കൂള്‍ എന്നിവയ്ക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ജൂലൈ 31 (വ്യാഴം) അവധി പ്രഖ്യാപിച്ചു.

‘ലഹരിയെ തകര്‍ക്കാന്‍ കളിയും കളിക്കളവും’ ഇന്ന് ( ജൂലൈ 31, വ്യാഴം ) മുതല്‍

ജില്ലാ ശിശുക്ഷേമ സമിതിയും കുടുംബശ്രീയും ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ലഹരിയെ തകര്‍ക്കാന്‍ കളിയും കളിക്കളവും’ പരിപാടിയുടെ ഭാഗമായുള്ള ഫുട്ബോള്‍ വിതരണം ഇന്ന് ( ജൂലൈ 31, വ്യാഴം ) മടത്തുംമുഴി ശബരിമല ഇടത്താവളത്തില്‍. റാന്നി – പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഷീലാ സന്തോഷ് എന്നിവര്‍ ജില്ലാ ശിശുക്ഷേമ സമിതി ഭാരവാഹികളില്‍ നിന്ന് ഫുട്ബോള്‍ ഏറ്റുവാങ്ങും. ഓരോ വാര്‍ഡിലും ഒരു ഫുട്ബോള്‍ വീതം ശിശുക്ഷേമ സമിതി നല്‍കും.

ഓരോ വാര്‍ഡിലും വാര്‍ഡ് മെമ്പര്‍, എ.ഡി.എസ് എന്നിവരുടെ നേതൃത്വത്തില്‍ കുറഞ്ഞത് ഒരു കളിക്കളം കണ്ടെത്തും. ഫുട്ബോളിനാണ് പ്രഥമ പരിഗണന. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ടീമുണ്ടാകും. ഓരോ ടീമിലും അഞ്ച്പേര്‍ വീതം. വാര്‍ഡ്- പഞ്ചായത്ത്- ബ്ലോക്ക് തലത്തില്‍ മല്‍സരം സംഘടിപ്പിക്കും. ഓഗസ്റ്റിലാകും വാര്‍ഡ്തല മല്‍സരം.
സെപ്തംബറില്‍ ബ്ലോക്ക്തല മത്സരം പൂര്‍ത്തിയാക്കും. ഓരോ ബ്ലോക്കിലും വിജയിക്കുന്ന ഒരു ടീം ജില്ലയിലെത്തും. ഒക്ടോബറില്‍ ജില്ലാതല മത്സരങ്ങള്‍ നടക്കും. ജില്ലയിലെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് പുരസ്‌ക്കാരം ലഭിക്കും.

ജില്ലാ ആസൂത്രണ സമിതി യോഗം

ജില്ലാ ആസൂത്രണ സമിതി യോഗം ഓഗസ്റ്റ് അഞ്ചിന് ഉച്ചയ്ക്ക് 2.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

ജില്ലാ സര്‍വീസ് കായിക മേള

ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ജില്ലാ സര്‍വീസ് കായിക മേള ഓഗസ്റ്റ് അഞ്ചിന് നടക്കും. ജില്ലയിലെ വിവിധ സ്റ്റേഡിയങ്ങളില്‍ നടക്കുന്ന കായിക മേളയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ജീവനക്കാര്‍ വകുപ്പ് മേധാവി സാക്ഷ്യപ്പെടുത്തിയ അപേക്ഷ ഫോം ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ ഓഫീസില്‍ സമര്‍പ്പിക്കണം. അവസാന തീയതി ഓഗസ്റ്റ് രണ്ട് വെകിട്ട് അഞ്ച് വരെ. രജിസ്‌ട്രേഷന്‍ ഫീസ് 200 രൂപ. അത്‌ലറ്റിക്‌സ്, ഷട്ടില്‍ ബാഡ്മിന്റണ്‍, ബാസ്‌കറ്റ്‌ബോള്‍, കാരംസ്, ചെസ്, ക്രിക്കറ്റ്, ഫുട്‌ബോള്‍, ഹോക്കി, കബഡി, ഖോ-ഖോ, ലോണ്‍ ടെന്നീസ്, പവര്‍ ലിഫ്റ്റിംഗ്, ഭാരോദ്വഹനം, ബെസ്റ്റ് ഫിസിക്, നീന്തല്‍, ടേബിള്‍ ടെന്നീസ്, വോളിബോള്‍, ഗുസ്തി, യോഗ എന്നിവയാണ് മല്‍സര ഇനങ്ങള്‍. ഫോണ്‍: 04682 222515

കരാര്‍ നിയമനം

മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നതിനുള്ള അഭിമുഖം ഓഗസ്റ്റ് അഞ്ചിന് രാവിലെ 11 ന് നടക്കും. പ്രായപരിധി 45 (01.08.2025 അടിസ്ഥാനമാക്കി) യോഗ്യത: എംബിബിഎസ് ബിരുദം, ടിസിഎംസി രജിസ്‌ട്രേഷന്‍. അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. ഫോണ്‍: 0469 2683084

എം.ബി.എ സ്‌പോട്ട് അഡ്മിഷന്‍

പുന്നപ്ര അക്ഷര നഗരി കേപ്പ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി (ഐ.എം.റ്റി) യില്‍ ഫുള്‍ ടൈം എം.ബി.എ പ്രോഗ്രാമില്‍ എസ്.സി/എസ്.ടി, ജനറല്‍ വിഭാഗത്തിലേക്ക് ഒഴിവുള്ള സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് നാല് മുതല്‍ ഏഴ് വരെ നടക്കും. 50 ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവര്‍ക്ക് പങ്കെടുക്കാം. ഫിഷറീസ് വിഭാഗക്കാര്‍ക്കും, എസ്.സി/എസ്.ടി, ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്കും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും സ്‌കോളര്‍ഷിപ്പ് ലഭിക്കും. വിലാസം: ഡയറക്ടര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജി പുന്നപ്ര, അക്ഷരനഗരി, വാടയ്ക്കല്‍ പി.ഒ, ആലപ്പുഴ 688003. ഫോണ്‍:9188067601, 0477 2267602, 9946488075, 9747272045

കമ്മ്യൂണിറ്റി വനിതാ ഫെസിലിറ്റേറ്റര്‍

ഏഴംകുളം പഞ്ചായത്ത് ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി കമ്യൂണിറ്റി വനിത ഫെസിലിറ്റേറ്റര്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യത: സോഷ്യല്‍ വര്‍ക്കര്‍, സൈക്കോളജി, ജന്‍ഡര്‍ സ്റ്റഡീസ്, സോഷ്യോളജി വിഷയങ്ങളില്‍ ബിരുദാനന്തരബിരുദം. പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി: ഓഗസ്റ്റ് അഞ്ച്. ഫോണ്‍: 9539789854

കരട് വോട്ടര്‍ പട്ടിക

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴഞ്ചേരി പഞ്ചായത്തിലെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 2025 ജനുവരി ഒന്നിന് 18 വയസ് തികഞ്ഞവര്‍ക്ക് പേര് ചേര്‍ക്കാം. പേര് ചേര്‍ക്കല്‍, ഉള്‍ക്കുറിപ്പുകള്‍ തിരുത്തല്‍, സ്ഥാന മാറ്റം, ആക്ഷേപം എന്നിവ സംബന്ധിച്ച അപേക്ഷ ഓഗസ്റ്റ് ഏഴ് വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ അറിയിച്ചു. വെബ്‌സൈറ്റ്: www.sec.kerala.gov.in  ഫോണ്‍: 0468 2212052

ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ്

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ  എസ്ആര്‍സി കമ്യൂണിറ്റി കോളജില്‍ ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ്ടു / തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.  അവസാന തീയതി ഓഗസ്റ്റ് 10. അപേക്ഷ ഫോം തിരുവനന്തപുരം എസ്ആര്‍സി ഓഫീസില്‍ ലഭിക്കും.  ഫോണ്‍: 0471 2570471, 9846033001. വെബ്സൈറ്റ്: www.srccc.in

സൗജന്യ പരിശീലനം

എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഓഗസ്റ്റ്  11 മുതല്‍ 13 ദിവസത്തെ  നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍ ഉള്‍പ്പെടുന്ന ഫാസ്റ്റ് ഫുഡ് സ്റ്റാള്‍ ‘ഉദ്യമി’ സൗജന്യ പരിശീലനം ആരംഭിക്കുന്നു. പ്രായം 18-50. ഫോണ്‍ :  0468 2992293, 8330010232, 0468 2270243

അപേക്ഷിക്കാം

കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്റെ തൊഴില്‍ അധിഷ്ഠിത സ്‌കില്‍ ഡിപ്ലോമ കോഴ്സുകളായ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, മോണ്ടിസോറി ആന്‍ഡ് പ്രീപ്രൈമറി ടീച്ചര്‍ ട്രെയിനിങ് കോഴ്സുകളിലേക്ക് എസ്എസ്എല്‍സി/പ്ലസ്ടു/ഡിഗ്രി കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍:7994449314.

error: Content is protected !!