
കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ ഓർമ്മകൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി കേരള നിയമസഭയിൽ ഇ.എം.എസ്. സ്മൃതി സജ്ജീകരിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം ആഗസ്റ്റ് 1 (ഇന്ന്) രാവിലെ 10.30 ന് ജി. കാർത്തികേയൻ മ്യൂസിയത്തിൽ നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ നിർവ്വഹിക്കും.
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മ്യൂസിയം ഉപദേശക സമിതി ചെയർപേഴ്‌സൺ കെ.ബാബു (നെന്മാറ) എം. എൽ. എ, അംഗങ്ങളായ പി. സി. വിഷ്ണുനാഥ് എം. എൽ. എ, ആബിദ് ഹുസൈൻ തങ്ങൾ എം. എൽ. എ, മുഹമ്മദ് മുഹസിൻ പി, എം. എൽ. എ എന്നിവർ പങ്കെടുക്കും.