പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 31/07/2025 )

Spread the love

സ്കൂൾ അവധി

പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന പെരിങ്ങര വില്ലേജ് മേപ്രാല്‍ സെന്റ് ജോണ്‍സ് എല്‍പിഎസ്, കവിയൂര്‍ വില്ലേജ് പടിഞ്ഞാറ്റുംചേരി ഗവണ്‍മെന്റ് എല്‍പിഎസ്, പന്തളം വില്ലേജ് മുടിയൂര്‍ക്കോണം എംടി എൽപിഎസ് എന്നിവയ്ക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ഓഗസ്റ്റ് ഒന്ന് (വെള്ളി) അവധി പ്രഖ്യാപിച്ചു.

കുടുംബ സംഗമം

അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കളുടെ കുടുംബ സംഗമം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സൂസന്‍ ഉദ്ഘാടനം ചെയ്തു.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരന്‍ നായര്‍ അധ്യക്ഷയായി. ഭവനപദ്ധതിയിലുള്‍പ്പെടുത്തി 93 വീടുകള്‍ പൂര്‍ത്തീകരിച്ചു. പഞ്ചായത്ത് അംഗങ്ങളായ വി. പ്രസാദ്, അനുരാധ ശ്രീജിത്ത്, സാംകുട്ടി അയ്യക്കാവില്‍, ജയശ്രീ, ബെന്‍സണ്‍ തോമസ്, മറിയം തോമസ്, അനിതകുറുപ്പ്, എന്‍ ജി ഉണ്ണികൃഷ്ണന്‍, സോമശേഖരന്‍ പിള്ള, കെ റ്റി സുബിന്‍, പ്രഭാവതി, ശ്രീകല ഹരികുമാര്‍, അംബുജ ഭായി, പ്രീതനായര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രവേശനം ആരംഭിച്ചു

അടൂര്‍ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി, ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, കംമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ- ഗാഡ്ജറ്റ് ടെക്‌നോളജീസ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, സിസിടിവി, മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ്, പിജിഡിസിഎ, ഡിസിഎ, വേഡ് പ്രോസസിംഗ് ആന്‍ഡ് ഡാറ്റാ എന്‍ട്രി, ടാലി കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഫോണ്‍: 9526229998

ലേലം

കടമ്മനിട്ട സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പഴയകെട്ടിടത്തിന്റെ ലേലം ഓഗസ്റ്റ് ആറിന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഫോണ്‍: 9400200307

അഭിമുഖം

അടൂര്‍ ജനറല്‍ ആശുപത്രിയില്‍ നഗരസഭ പരിധിയിലുള്ള നഴ്‌സിംഗ് കഴിഞ്ഞ പട്ടികജാതി ഉദ്യോഗാര്‍ഥികളെ സ്‌റ്റൈഫന്റോടുകൂടി സ്റ്റാഫ് നഴ്‌സ് താല്‍ക്കാലിക തസ്തികയിലേക്ക് നിയമിക്കുന്നതിനുള്ള അഭിമുഖം ഓഗസ്റ്റ് എട്ടിന് രാവിലെ 11 ന് നടക്കും. യോഗ്യത: ബിഎസ് സി നഴ്‌സിംഗ്/ജനറല്‍ നഴ്‌സിംഗ്. മാസ വേതനം: ബിഎസ് സി നഴ്‌സിംഗ്-10,000 രൂപ, ജനറല്‍ നഴ്‌സിംഗ്- 8000 രൂപ. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം അഭിമുഖത്തിന് അരമണിക്കൂര്‍ മുമ്പ് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 04734 223236

ഖാദി ഓണം മേള

ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ സെപ്തംബര്‍ നാല് വരെ  ഖാദി ഓണം മേള നടക്കും. പത്തനംതിട്ട അബാന്‍ ജംഗ്ഷന്‍,  ഇലന്തൂര്‍,  അടൂര്‍ റവന്യൂ ടവര്‍,  റാന്നി-ചേത്തോങ്കര എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമസൗഭാഗ്യകളില്‍ നിന്ന്  സര്‍ക്കാര്‍/  അര്‍ദ്ധ സര്‍ക്കാര്‍/പൊതുമേഖല/ബാങ്ക് ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ പലിശ രഹിത ക്രെഡിറ്റ്  വ്യവസ്ഥയില്‍ ഖാദി ഉല്‍പന്നങ്ങള്‍ വാങ്ങാം. ആഴ്ചതോറും നടത്തുന്ന ജില്ലാതല നറുക്കെടുപ്പില്‍ സമ്മാനവും ലഭിക്കും. ഫോണ്‍: പത്തനംതിട്ട: 9744259922, ഇലന്തൂര്‍: 8113870434, അടൂര്‍: 6238547923, റാന്നി: 7736703933.

ക്വട്ടേഷന്‍

പട്ടികവര്‍ഗ വികസനവകുപ്പിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന് ജില്ലയില്‍ നിന്ന് പങ്കെടുക്കുന്നവരെ തിരുവനന്തപുരത്ത് എത്തിക്കുന്നതിന് വാഹന ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഓഗസ്റ്റ് ഒമ്പതിന് രാവിലെ ഏഴിന് റാന്നി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ നിന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ എത്തിച്ച് പരിപാടിക്ക് ശേഷം തിരികെ റാന്നിയില്‍ എത്തിക്കണം. അവസാന തീയതി ഓഗസ്റ്റ് ഏഴ് രാവിലെ 11. ഫോണ്‍: 04735 227703

error: Content is protected !!