കെ.എസ്.ടി.പി അറിഞ്ഞോ : കോന്നി ടൗണ്ണിലും കുഴി :പ്രാണികള്‍ പറക്കുന്നു

Spread the love

 

konnivartha.com: പുനലൂര്‍ മൂവാറ്റുപ്പുഴ റോഡു നിര്‍മ്മാണം നടത്തിയ കെ.എസ്.ടി.പിയുടെ റോഡ്‌ നിര്‍മ്മാണത്തില്‍ പരക്കെ അഴിമതിയും പരാതിയും നിറയുമ്പോള്‍ കോന്നി ടൗണ്ണിലും കുഴി രൂപപ്പെട്ടു .

ചെറിയ കുഴിയില്‍ നിന്നും പ്രാണികളും പുഴുക്കളും ഈച്ചകളും പുറത്തേക്ക് വരുന്നു .ദുര്‍ഗന്ധവും പരക്കുന്നു . കുഴിയുടെ ദ്വാരം പുറമേ ചെറുത്‌ ആണ് .അകത്തെ ദ്വാരം വലുതായി എന്ന് സംശയിക്കുന്നു . അഴുക്കു നിറഞ്ഞ ഓടകളിലേക്ക് ദ്വാരം ചെന്നെത്തിയതിനാല്‍ കുഴിക്ക് മുകളിലേക്ക് പ്രാണികളും പുഴുക്കളും വന്നു നിറയുന്നു . ഇന്നാണ് പ്രാണികളെ കുഴിക്ക് മുകളില്‍ കണ്ടത് . ഇതേ തുടര്‍ന്ന് കോന്നി പഞ്ചായത്ത് അധ്യക്ഷ അനി സാബു തോമസ്‌ കെ.എസ്.ടി.പിയുടെ പൊന്‍കുന്നം ഇ ഇ യ്ക്ക് പരാതി നല്‍കി . കോന്നി ട്രാഫിക്ക് സ്ഥലത്ത് നിന്നും ആനക്കൂട് ഭാഗത്തേക്ക് തിരിയുന്ന സ്ഥലത്ത് ആണ് ചെറിയ കുഴി എങ്കിലും ഇതില്‍ നിന്നും പ്രാണികള്‍ വരുന്നത് ഏറെ ഗുരുതര വിഷയം ആണ് .

ഈ റോഡു നിര്‍മ്മാണത്തിലെ പോരാഴ്മകള്‍ പലകുറി ചൂണ്ടി കാണിച്ചു കൊണ്ട് നിരവധി പരാതികള്‍ കെ.എസ്.ടി.പിയ്ക്ക് ലഭിച്ചിരുന്നു .എന്നാല്‍ അന്വേഷണം പാതി വഴികളില്‍ ഉപേക്ഷിച്ചു . കേരള ഗവര്‍ണര്‍ക്ക്‌ വരെ പരാതി നല്‍കിയ സാഹചര്യത്തില്‍ റോഡ്‌ നിര്‍മ്മാണം ,ഏറ്റെടുക്കാത്ത സ്ഥലം തുടങ്ങിയ കാര്യത്തില്‍ സമഗ്ര അന്വേഷണം വേണം .

ലോകബാങ്കിന്റെ (WB) സഹായത്തോടെ കേരള സർക്കാരിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും (PWD) നേതൃത്വത്തിൽ നടപ്പിലാക്കിയ പ്രധാനപ്പെട്ടതും വിജയകരവുമായ സംരംഭങ്ങളിലൊന്നാണ് കേരള സംസ്ഥാന ഗതാഗത പദ്ധതി (KSTP).എന്നാല്‍ പുനലൂര്‍ മൂവാറ്റുപുഴ റോഡ്‌ വികസനം സംബന്ധിച്ച് പരക്കെ പരാതി ഉണ്ട് . ഏറ്റെടുത്ത സ്ഥലം പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തിയില്ല . വളവുകള്‍ പലയിടത്തും നിവര്‍ത്തിയില്ല .ഓടകള്‍ പലയിടത്തും ഇല്ല . കൈവരികള്‍ പോലും പല സ്ഥലത്തും ഇല്ല . വ്യാപക പരാതികള്‍ ഉണ്ട് . വിജിലന്‍സില്‍ നല്‍കിയ പരാതികള്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ നിര്‍ജീവമാക്കി .അതിനാല്‍ കേരള ഗവര്‍ണര്‍ക്ക്‌ കഴിഞ്ഞ ആഴ്ച പരാതി നല്‍കിയിട്ടുണ്ട് . കരാര്‍ കമ്പനികള്‍ക്ക് വഴിവിട്ടു സഹായം അനുവദിച്ചു . കരാര്‍ ഉപ കരാര്‍ കമ്പനികള്‍ ഈ റോഡ്‌ നിര്‍മ്മാണം ശരിയായ വിധം നടത്തിയിട്ടില്ല . അതിനാല്‍ പരാതികള്‍ക്ക് അടിസ്ഥാനമായ കാര്യങ്ങള്‍ പകല്‍ പോലെ കാണാം .

 

 

 

error: Content is protected !!