
മത്സ്യവിത്ത് നിക്ഷേപിച്ചു
konnivartha.com: പൊതുജലാശയങ്ങളിലെ മത്സ്യവിത്ത് നിക്ഷേപത്തിന്റെ ഉദ്ഘാടനം ആറന്മുള സത്രകടവില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ജിജി മാത്യു നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തും ഫിഷറീസ് വകുപ്പ് ചേര്‍ന്ന് അഞ്ച് ലക്ഷം രൂപ ചിലവിലാണ് പദ്ധതി.
പൊതുജലാശയങ്ങളിലെ മത്സ്യ സംരക്ഷണവും മത്സ്യ വര്‍ധനവും ഗുണമേന്മയുള്ള മത്സ്യത്തിന്റെ ലഭ്യതയുമാണ് ലക്ഷ്യം. കരിമീന്‍, മഞ്ഞക്കൂരി, അനാബസ്, ആറ്റ്‌കൊഞ്ച് എന്നിവയാണ് നിക്ഷേപിച്ചത്. ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജ റ്റി. റ്റോജി അധ്യക്ഷയായി. ഗ്രാമപഞ്ചായത്തംഗങ്ങളായ പ്രസാദ് വേരുങ്കല്‍, സിന്ധു ഏബ്രഹാം, ദീപാ നായര്‍, രേഖാ പ്രദീപ്, ഷീജ പ്രമോദ് എന്നിവര്‍ പങ്കെടുത്തു.
മത്സ്യവിത്ത് നിക്ഷേപിച്ചു
konnivartha.com : പൊതുജലാശയങ്ങളിലെ മത്സ്യവിത്ത് നിക്ഷേപത്തിന്റെ ഉദ്ഘാടനം കുറ്റൂര്‍ തോണ്ടറകടവില്‍ ജില്ലാപഞ്ചായത്ത് അംഗം മായാ അനില്‍കുമാര്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ അഞ്ച് ലക്ഷം രൂപ തുകയില്‍ ഫിഷറീസ് വകുപ്പുമായി ചേര്‍ന്നാണ് പദ്ധതി. പൊതുജലാശയങ്ങളിലെ മത്സ്യ സംരക്ഷണവും മത്സ്യ വര്‍ധനവും ഗുണമേന്മയുള്ള മത്സ്യത്തിന്റെ ലഭ്യതയുമാണ് ലക്ഷ്യം. കരിമീന്‍, മഞ്ഞക്കൂരി, അനാബസ്, ആറ്റ്‌കൊഞ്ച് എന്നിവയാണ് നിക്ഷേപിച്ചത്.
കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുരാധാ സുരേഷ് അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജോണ്‍, വാര്‍ഡ് അംഗങ്ങളായ പ്രസന്ന കുമാര്‍, ശ്രീജ ആര്‍. നായര്‍, ആല്‍ഫ അമ്മിണി, ജോ ഇലഞ്ഞിമൂട്ടില്‍, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍, ഹാച്ചറി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.