പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 03/08/2025 )

Spread the love

ട്രാന്‍സ്ജന്‍ഡര്‍ ഫെസ്റ്റ്

ഓഗസ്റ്റ്  21 മുതല്‍ 23 വരെ കോഴിക്കോട് നടക്കുന്ന ‘വര്‍ണപ്പകിട്ട് – ട്രാന്‍സ്ജന്‍ഡര്‍ ഫെസ്റ്റ് 2025’ ല്‍ പങ്കെടുക്കുന്നതിന് ജില്ലാതലത്തില്‍ ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ട്രാന്‍സ്ജന്‍ഡര്‍ ഐഡി കാര്‍ഡ് ഉള്ളവര്‍ക്ക് ജില്ലാ സാമൂഹികനീതി ഓഫീസര്‍ക്ക് നേരിട്ടോ, തപാല്‍/ ഇ-മെയില്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി ഓഗസ്റ്റ് ആറ്. ഫോണ്‍ : 0468 2325168, 8281999004. വെബ്സൈറ്റ് :  sjd.kerala.gov.in
സംസ്ഥാന ഫെസ്റ്റില്‍ വ്യക്തിഗത ഇനങ്ങള്‍: ഭരതനാട്യം, മോഹിനിയാട്ടം, നാടോടിനൃത്തം, കുച്ചിപ്പുടി, സെമിക്ലാസിക്കല്‍ ഡാന്‍സ്, ലളിതഗാനം, മിമിക്രി, കവിതാ പാരായണം, മോണോ ആക്ട്, പ്രച്ഛന്നവേഷം, നാടന്‍പാട്ട്.
ഗ്രൂപ്പിനങ്ങള്‍ : തിരുവാതിര, ഒപ്പന, സംഘനൃത്തം, ദേശഭക്തി ഗാനം, നാടന്‍പാട്ട്, വട്ടപ്പാട്ട്.


ഗതാഗത നിരോധനം

മണ്ണാറകുളഞ്ഞി – കോഴഞ്ചേരി റോഡില്‍ പാമ്പാടിമണ്‍ അമ്പലം മുതല്‍ സെന്റ് തോമസ് കോളജ് ജംഗ്ഷന്‍ വരെയുളള വണ്‍വേ റോഡിന്റെ നവീകരണ പ്രവൃത്തിയുടെ ഭാഗമായി റോഡിലൂടെയുളള ഗതാഗതം ഓഗസ്റ്റ് നാലു മുതല്‍ ഒരു മാസത്തേക്ക് പൂര്‍ണമായി നിരോധിച്ചു.
കോഴഞ്ചേരി -റാന്നി റോഡില്‍ പൊയ്യാനില്‍  ഹോസ്പിറ്റല്‍ ജംഗ്ഷന്‍ മുതല്‍ കോഴഞ്ചേരി സെന്റ് തോമസ് കോളജ് ജംഗ്ഷന്‍ വരെയുളള വണ്‍വേ നിയന്ത്രണം ഒഴിവാക്കി ഇരുവശങ്ങളിലേക്കും വാഹനം കടന്നുപോകാവുന്നതരത്തില്‍ ഉപയോഗിക്കണമെന്നും റോഡിന്റെ വശങ്ങളിലെ പാര്‍ക്കിംഗ് ഒഴിവാക്കണമെന്നും പൊതുമരാമത്ത് നിരത്ത് വിഭാഗം കോഴഞ്ചേരി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ : 0468 2210091


പഠനമുറി ഉദ്ഘാടനം നടത്തി

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള പഠനമുറി പദ്ധതിയില്‍ പൂര്‍ത്തിയാക്കിയ  17 മുറികളുടെ ഉദ്ഘാടനവും താക്കോല്‍ കൈമാറ്റവും പ്രക്കാനം ആത്രപ്പാട്ട് നടന്നു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത ് പ്രസിഡന്റ് ജെ. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ സാം. പി. തോമസ് അധ്യക്ഷനായി.

ഇലന്തൂര്‍ ബ്ലോക്ക് ഡിവിഷന്‍ അംഗം അജി അലക്‌സ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആര്‍. അനീഷ, പ്രക്കാനം ഡിവിഷന്‍ അംഗം കല അജിത്ത് , ചെന്നീര്‍ക്കര ഡിവിഷന്‍ അംഗം അഭിലാഷ് വിശ്വനാഥ്, മല്ലപ്പുഴശ്ശേരി ഡിവിഷന്‍ അംഗം ജിജി ചെറിയാന്‍ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.


ഭാരവാഹികളെ തിരഞ്ഞെടുത്തു

പത്തനംതിട്ട ജില്ലാ ലൈബ്രറി കൗണ്‍സില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് കെ. പി. രാധാകൃഷ്ണന്‍, സെക്രട്ടറി പി. ജി. ആനന്ദന്‍, വൈസ് പ്രസിഡന്റ് വി. കെ. പുരുഷോത്തമന്‍ പിള്ള, ജോയിന്റ് സെക്രട്ടറി നീതു രാജന്‍ എന്നിവരെയാണ് തിരഞ്ഞെടുത്തത്.


സീറ്റ് ഒഴിവ്

പന്തളം ചേരിക്കല്‍ സര്‍ക്കാര്‍ ഐടിഐയില്‍ മെക്കാനിക് മോട്ടര്‍ വെഹിക്കിള്‍, ഇലക്ട്രിഷ്യന്‍, പ്ലംബര്‍ ട്രേഡുകളില്‍ പട്ടികജാതി/വര്‍ഗ,  ജനറല്‍ വിഭാഗത്തില്‍ സീറ്റ് ഒഴിവ്. അസല്‍ രേഖകളുമായി ഐടിഐ ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 9446444042.


എന്‍ട്രന്‍സ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

പ്ലസ് വണ്‍ സയന്‍സ് പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍/എഞ്ചിനീയറിംഗ് കോഴ്‌സുകള്‍ക്ക് പ്രവേശനം നേടുന്നതിന് പരിശീലനം നല്‍കാനായി പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. 2025 മാര്‍ച്ചിലെ എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ബി പ്ലസില്‍ കുറയാത്ത ഗ്രേഡ് നേടിയവര്‍ക്കാണ് അവസരം.  കുടുംബവാര്‍ഷിക വരുമാനം ആറു ലക്ഷം രൂപയില്‍ കവിയരുത്. നിശ്ചിതമാതൃകയിലുളള അപേക്ഷ, കുട്ടിയുടെ ജാതി, രക്ഷകര്‍ത്താവിന്റെ കുടുംബവാര്‍ഷിക വരുമാനം, എസ്എസ്എല്‍സി മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പ്ലസ് വണ്ണിന് പഠിക്കുന്ന സ്ഥാപനത്തിലെ മേധാവിയില്‍ നിന്ന് സയന്‍സ് ഗ്രൂപ്പ് വിദ്യാര്‍ഥിയാണെന്ന സര്‍ട്ടിഫിക്കറ്റ്, എന്‍ട്രന്‍സ് പരിശീലനം നേടുന്ന സ്ഥാപനത്തിലെ മേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം ഓഗസ്റ്റ്  31 ന് മുമ്പായി പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം.  ഫോണ്‍  – 0468 2322712, 9497103370.

പത്തുലക്ഷം വൃക്ഷതൈ കൈമാറ്റവുമായി ഹരിതകേരളം മിഷന്‍

സൗഹൃദം മഹാ വൃക്ഷമായി വളരട്ടെ എന്ന ആശയവുമായി സുഹൃത്തുക്കള്‍ക്ക് നട്ടുവളര്‍ത്താന്‍ വൃക്ഷത്തൈ കൈമാറ്റവുമായി ഹരിതകേരളം മിഷന്‍. ആഗസ്റ്റ് മൂന്നിന് ലോകസൗഹൃദ ദിനത്തിലും തുടര്‍ന്നുള്ള ദിവസങ്ങളിലുമാണ് തൈകള്‍ കൈമാറുന്നത്.

 

ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ഒരുകോടി വൃക്ഷത്തൈകള്‍ നടാന്‍ ലക്ഷ്യമിട്ടുള്ള ‘ഒരു തൈ നടാം’ ജനകീയ വൃക്ഷവല്‍ക്കരണ കാമ്പയിന്റെ ഭാഗമായാണ് ‘ ചങ്ങാതിക്കൊരു തൈ ‘ എന്ന പരിപാടി സംഘടിപ്പിക്കുന്നത്. പത്തുലക്ഷത്തിലധികം വൃക്ഷതൈകളുടെ കൈമാറ്റം നടക്കുമെന്ന് ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി. എന്‍. സീമ അറിയിച്ചു.

കാമ്പയിനില്‍ ഇതുവരെ 29 ലക്ഷത്തോളം തൈകള്‍ നട്ടു. ഇതിനുപുറമെയാണ് ചങ്ങാതിക്കൊരു തൈ പരിപാടിയിലൂടെ 10 ലക്ഷം തൈകള്‍ കൂടി നടുന്നത്. സംസ്ഥാനത്തെ സ്‌കൂളുകള്‍, കലാലയങ്ങള്‍, ഓഫീസുകള്‍, സ്ഥാപനങ്ങള്‍, വായനശാലകള്‍, ക്ലബ്ബുകള്‍, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, മാധ്യമ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും സുഹൃത്തുക്കള്‍ തമ്മില്‍ വൃക്ഷതൈകള്‍ കൈമാറുന്നത്. കുട്ടികളില്‍ പരിസ്ഥിതി സ്നേഹം വളര്‍ത്താനും നെറ്റ് സീറോ കാര്‍ബണ്‍ കേരളം, പരിസ്ഥിതി പുനസ്ഥാപനം എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുമാണ് പരിപാടി സംഘടിപ്പിക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ 72000 തൈകള്‍ നട്ടുവളര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്.


ലേലം

പത്തനംതിട്ട ഡിവിഷനിലെ വിവിധ എക്‌സൈസ് ഓഫീസുകളില്‍ കണ്ടെത്തിയ അബ്കാരി/ എന്‍ഡിപിഎസ് കേസുകളില്‍ ഉള്‍പ്പെട്ട സര്‍ക്കാരിലേക്ക് കണ്ടു കെട്ടിയ 42 വാഹനങ്ങളുടെ പരസ്യലേലം ആഗസ്റ്റ് 13 ന് രാവിലെ 10ന് അടൂര്‍ എക്‌സൈസ് കോപ്ലെക്‌സ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഫോണ്‍: 0468 2222873

വാഹനം ആവശ്യമുണ്ട്
ഇലന്തൂര്‍ ഐസിഡിഎസ് പ്രോജക്ടിന്റെ ഭാഗമായി വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു.  അവസാന തീയതി ഓഗസ്റ്റ് 18 ഉച്ചകഴിഞ്ഞ് മൂന്ന്.  വിശദാംശങ്ങള്‍ക്ക് ഇലന്തൂര്‍ ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ :  0468 2362129.


പാല്‍, മുട്ട വിതരണത്തിന് ടെന്‍ഡര്‍

ഇലന്തൂര്‍ ഐസിഡിഎസ് പ്രോജക്ടിലെ ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് അങ്കണവാടി കുട്ടികള്‍ക്കായി പാല്‍, കോഴിമുട്ട എത്തിച്ചുനല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് ഏഴ് ഉച്ചകഴിഞ്ഞ് മൂന്ന്. വിശദാംശങ്ങള്‍ക്ക് ഇലന്തൂര്‍ ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0468 236212.

error: Content is protected !!