
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള പഠനമുറി പദ്ധതിയില്‍ പൂര്‍ത്തിയാക്കിയ 17 മുറികളുടെ ഉദ്ഘാടനവും താക്കോല്‍ കൈമാറ്റവും പ്രക്കാനം ആത്രപ്പാട്ട് നടന്നു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത ് പ്രസിഡന്റ് ജെ. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ സാം. പി. തോമസ് അധ്യക്ഷനായി.
ഇലന്തൂര്‍ ബ്ലോക്ക് ഡിവിഷന്‍ അംഗം അജി അലക്‌സ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആര്‍. അനീഷ, പ്രക്കാനം ഡിവിഷന്‍ അംഗം കല അജിത്ത് , ചെന്നീര്‍ക്കര ഡിവിഷന്‍ അംഗം അഭിലാഷ് വിശ്വനാഥ്, മല്ലപ്പുഴശ്ശേരി ഡിവിഷന്‍ അംഗം ജിജി ചെറിയാന്‍ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.