ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനി ബലാത്സംഗത്തിന് ഇരയായതായി പരാതി

Spread the love

 

ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനി ബലാത്സംഗത്തിന് ഇരയായതായി പരാതി . കേസിൽ സ്വകാര്യ പേയിങ് ഗസ്റ്റ് റെസിഡൻസ് ഉടമ കോഴിക്കോട് സ്വദേശി അഷറഫിനെ പോലീസ് അറസ്റ്റ് ചെയ്തു .

സോളദേവനഹള്ളിയിലെ സ്വകാര്യ കോളേജിലെ ബിരുദ വിദ്യാർഥിനിയെയാണ് അഷറഫ്‌ പീഡിപ്പിച്ചത് എന്നാണ് പരാതി . താമസിക്കുന്ന സ്ഥലത്ത് നിന്ന് ബലമായി കാറിൽ കയറ്റി നിർമാണം നടക്കുന്ന കെട്ടിടത്തിലെത്തിച്ച് ബലാത്സംഗം ചെയ്ത ശേഷം പിജിയിൽ തിരികെയെത്തിച്ചുവെന്നാണ് പെൺകുട്ടി പരാതിയിൽ ആരോപിക്കുന്നത്.

അഷ്റഫിൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്ക് പത്ത് ദിവസം മുൻപാണ് താൻ താമസിക്കാനെത്തിയത് എന്നാണ് കുട്ടി പോലീസില്‍ മൊഴി നൽകിയിരിക്കുന്നത്. ഓഗസ്റ്റ് രണ്ട് ശനിയാഴ്ച അർധരാത്രിയോടെ റൂമിലേക്ക് അഷ്റഫ് കയറി വന്നുവെന്നും സഹകരിച്ചാൽ ഭക്ഷണവും താമസവും സൗജന്യമായി നൽകാമെന്ന് പറഞ്ഞെന്നും പരാതിയിലുണ്ട്.

അഷ്റഫിന്‍റെ ആവശ്യം പെൺകുട്ടി നിരസിച്ചതോടെ ബലമായി പിടിച്ചുവലിച്ച് കാറിൽ കയറ്റി മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയെന്നും അവിടെ വച്ച് പീഡിപ്പിച്ചുവെന്നുമാണ് പോലീസ് എഫ്ഐആറിൽ പറയുന്നത്.

അഷ്റഫ് താമസസ്ഥലത്ത് തന്നെ തിരിച്ചെത്തിച്ചുവെന്നും പരാതിയിൽ പെൺകുട്ടി പറയുന്നുണ്ട്. ശനിയാഴ്ച പുലർച്ചെ 12:41 നും 2:15 നും ഇടയിലാണ് സംഭവം. വിദ്യാർഥിനി നിലവില്‍ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

error: Content is protected !!