12000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പൊദ്ദാര്‍ പ്ലംബിങ്

Spread the love

കര്‍ണാടകയില്‍ 758 കോടിയുടെ നിക്ഷേപവുമായി 12000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പൊദ്ദാര്‍ പ്ലംബിങ്

 

konnivartha.com: സിപിവിസി, പിവിസി പൈപ്പുകളുടെ നിര്‍മാതാക്കളായ പൊദ്ദാര്‍ പ്ലംബിങ് സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡ് കര്‍ണാടകയിലെ നിക്ഷേപം 492 കോടി രൂപയില്‍ നിന്നും 758 കോടി രൂപയായി ഉയര്‍ത്തി 12,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്നു. കോലാറിലെ വെംഗല്‍ വ്യവസായ മേഖലയില്‍ (രണ്ടാം  ഘട്ടം) 33 ഏക്കറിലായി പുതിയ സൗകര്യം സ്ഥാപിക്കാന്‍ കമ്പനി പദ്ധതിയിടുന്നു. 2026 ആഗസ്റ്റില്‍ പ്ലാന്‍റില്‍ ഉത്പാദനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിജയപുരയില്‍ രണ്‍ണ്ടാമതൊരു യൂണിറ്റ് കൂടി സ്ഥാപിക്കാനും പദ്ധതിയുണ്‍ണ്ട്.

 

പൊദ്ദാര്‍ പ്ലംബിങ് മാനേജിങ് ഡയറക്ടര്‍ ദീപക് പൊദ്ദാറും ഡയറക്ടര്‍ വരുണ്‍ പൊദ്ദാറും ഖനീജ ഭവനില്‍ വലിയ-ഇടത്തരം വ്യവസായ വകുപ്പ് മന്ത്രി എം.ബി. പാട്ടീലുമായുള്ള കൂടികാഴ്ചയ്ക്കു ശേഷമാണ് പ്രഖ്യാപനം നടത്തിയത്.

 

പൊദ്ദാര്‍ പ്ലംബിങ് സിസ്റ്റത്തിന് വെംഗല്‍ വ്യവസായ മേഖലയില്‍ 33 ഏക്കര്‍ ഭൂമി അനുവദിച്ചിട്ടുണ്ടെണ്‍ന്നും 2026 ആഗസ്റ്റില്‍ ഇവിടെ പ്ലാന്‍റ് പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി ശ്രമിക്കുകയാണെന്നും ഈ പദ്ധതിയിലൂടെ 3000 പേര്‍ക്ക് നേരിട്ടും 9000 പേര്‍ക്ക് പരോക്ഷമായും തൊഴിലുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൂടികാഴ്ചയ്ക്കു ശേഷം മന്ത്രി പറഞ്ഞു.

 

കര്‍ണാടകയില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ടണ്‍് വ്യവസായ വളര്‍ച്ച മുന്നോട്ട് കൊണ്‍ണ്ടു പോകാന്‍ പോദ്ദാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ആധുനിക പൈപ്പിങ് പരിഹാരങ്ങളില്‍ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുക എന്ന തങ്ങളുടെ ദീര്‍ഘ വീക്ഷണം ഉറപ്പിക്കുകയാണ് പുതിയ നിക്ഷേപത്തിലൂടെയെന്നും വെംഗലിലെ പുതിയ സൗകര്യവും വിജയപുരയിലെ നിര്‍ദ്ദിഷ്ട യൂണിറ്റും ഉപയോഗിച്ച് ലോകോത്തര ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാനും പ്രാദേശിക പ്രതിഭകളെ വളര്‍ത്താനും, മേഖലയുടെ സാമ്പത്തിക വികസനത്തിന് ഗണ്യമായ സംഭാവന നല്‍കാനും തങ്ങള്‍ ലക്ഷ്യമിടുന്നുവെന്ന് പൊദ്ദാര്‍ പ്ലംബിങ് സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകന്‍ ദീപക് പൊദ്ദാര്‍ പറഞ്ഞു.

 

ആശീര്‍വാദ് പൈപ്പുകളുടെ പ്രമോട്ടര്‍മാര്‍ സ്ഥാപിച്ച കമ്പനിയുടെ വാര്‍ഷിക വിറ്റുവരവ് 10 വര്‍ഷത്തിനുള്ളില്‍ 1500 കോടി രൂപയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതേ കാലയളവില്‍ സര്‍ക്കാരിന് ഏകദേശം 3,000 കോടി രൂപയുടെ നികുതി വരുമാനം ഈ പദ്ധതിയിലൂടെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വെംഗല്‍ സൈറ്റില്‍ നിര്‍മാണവും യന്ത്രങ്ങളുടെ സ്ഥാപിക്കലും ആരംഭിച്ചു കഴിഞ്ഞു. പ്ലംബിങിനുള്ള സിപിവിസി, യുപിവിസി പൈപ്പുകള്‍, ജലവിതരണത്തിനുള്ള പൈപ്പുകള്‍, ജലസേചനത്തിനുള്ള കാര്‍ഷിക പൈപ്പുകള്‍, രാസവസ്തുക്കളും വാതകങ്ങളും കൊണ്ടണ്‍ുപോകുന്നതിനുള്ള വ്യാവസായിക പൈപ്പുകള്‍ എന്നിവയുള്‍പ്പെടെ ഉയര്‍ന്ന നിലവാരമുള്ള പിവിസി പൈപ്പുകളുടെയും ഫിറ്റിംഗുകളുടെയും വൈവിധ്യമാര്‍ന്ന ശ്രേണി ഈ പ്ലാന്‍റില്‍ നിര്‍മ്മിക്കും.

error: Content is protected !!