
വളർത്തു നായയെ പിടിക്കാനെത്തിയ പുലി നായയുടെ പിന്നാലെ ഓടിക്കയറിയത് വീടിനുള്ളിലേക്ക്.
പത്തനംതിട്ട കോന്നി കലഞ്ഞൂർ തട്ടാക്കുടി പുമരുതിക്കുഴിയിലാണ് പുലി വീട്ടിലേക്ക് ഓടിക്കയറിയത്. വളർത്തുനായയെ പിന്തുടർന്നാണ് പൊന്മേലിൽ രേഷ്മയുടെ വീട്ടിലേക്ക് പുലി ഓടിക്കയറിയത്. ഉച്ചതിരിഞ്ഞ് 3 മണിയോടെയായിരുന്നു സംഭവം.
വീട്ടിൽ കയറിയത് പുലി തന്നെയെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് പുലിയിറങ്ങിയ സ്ഥലത്ത് കൂട് സ്ഥാപിക്കും എന്ന് വനം വകുപ്പ് അറിയിച്ചു. ചീഫ് വൈൽഡ് വാർഡന്റെ നിർദ്ദേശം കിട്ടിയാൽ പ്രദേശത്ത് കൂട് സ്ഥാപിക്കും എന്നാണ് പറയുന്നത്. പ്രദേശത്തു ജാഗ്രത നിർദ്ദേശം നൽകി.
രണ്ടുവർഷത്തിനിടെ മേഖലയിൽ കൂടുവെച്ച് രണ്ട് പുലികളെ പിടികൂടിയിരുന്നു. കലഞ്ഞൂർ നാലാം വാർഡ് പാക്കണ്ടത്തു
ഇന്നലെ പുലർച്ചെ പുലി ഇറങ്ങി കോഴിയെ പിടിക്കുന്ന സിസിടിവി ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.
മൂത്തകുട്ടിയെ അങ്കണവാടിയിൽ നിന്നു വിളിച്ചുകൊണ്ടുവരാൻ ഇളയ കുട്ടിയെ എടുത്ത് പോകാൻ തുടങ്ങുമ്പോഴാണ് പുലി വളർത്തുനായയെ പിടികൂടാനായി ഓടിച്ചു കൊണ്ടുവന്നത്. പ്രാണരക്ഷാർഥം നായ ആദ്യം അടുക്കളയിലേക്കാണ് കയറിയത്. അവിടെനിന്ന് രേഷ്മയുടെ മുറിയിലേക്ക് നായ ഓടിക്കയറിയതോടെ പിന്നാലെ പുലിയുമെത്തി. ഇതുകണ്ട് രേഷ്മ നായയെ വലിച്ചു മാറ്റുകയും മുറിയുടെ കതക് അടച്ചു. ഇതിനാൽ പുലിയുടെ പിടിയിൽപ്പെടാതെ രക്ഷപെട്ടു