സര്‍ക്കാര്‍ ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Spread the love

 

കനകനഗര്‍ കവടിയാർ വില്ലേജ് ഓഫീസിലെ പഴയ കെട്ടിടത്തിന്റെ കാര്‍ഷെഡ്ഡില്‍ മാധ്യമ പ്രവർത്തകനെ ഒരു ഇരുമ്പ് പൈപ്പില്‍ ഒരു തോര്‍ത്തിൽ ഒരറ്റം കഴുത്തിലും മറ്റെ അറ്റം ഇരുമ്പ് പൈപ്പിലുമായി കെട്ടിതൂങ്ങി മരണപ്പെട്ട നിലയില്‍ കാണപ്പെട്ടു. മലയാള മനോരമ ലേഖന്‍ ആനാട് ശശിയാണ് മരിച്ചത്. കോണ്‍ഗ്രസ്സ് നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തില്‍ നിക്ഷേപിച്ച ഒന്നര കോടിയിലേറ രൂപ തിരിച്ച് ലഭിക്കാത്തതിന്റെ മനോവിഷമമാണ് മരണകാരണമെന്ന് സൂചന.

 

വെള്ളയമ്പലത്തിന് സമീപം കനക നഗറിലെ വീട്ടില്‍ നിന്നും ഇന്നലെ രാത്രി മുതലാണ് ശശിയേ കാണാതായിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് കനക നഗറിലെ പഴയ കെട്ടിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കോണ്‍ഗ്രസ്സ് ഭരണസമിതി നേതൃത്വം നല്‍കുന്ന മുണ്ടേല റസിഡന്റ്‌സ് സഹകരണ സംഘത്തില്‍ ഇദ്ദേഹം 1.67 കോടിരൂപ നിക്ഷേപിച്ചിരുന്നു. അത് തിരികെ ലഭിക്കാതായതോടെ മാനസ്സികമായി തകര്‍ന്നു. സഹകരണ ബാങ്കിലെ ക്രമക്കേടും തകര്‍ച്ചയും നിരവധിപേരെ പ്രതിസന്ധിയിലാക്കിയത് പോലെ ശശിയും പ്രതിസന്ധിയിലായത് കാരണം തൂങ്ങിമരിക്കാന്‍ ഇടയായത് എന്ന് പറയുന്നു.

error: Content is protected !!