
ഓണം ഖാദിമേള ജില്ലാതല ഉദ്ഘാടനം (ഓഗസറ്റ് 05, ചൊവ്വ)
വസ്ത്രങ്ങള്‍ക്ക് 30 ശതമാനം ഇളവ്
ഓണം ഖാദിമേള ജില്ലാതല ഉദ്ഘാടനം (ഓഗസ്റ്റ് അഞ്ച്, ചൊവ്വ) രാവിലെ 10.30 ന് റാന്നി ചെത്തോങ്കര ഖാദി ഗ്രാമസൗഭാഗ്യ അങ്കണത്തില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍ഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം അധ്യക്ഷനാകും. പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി ആദ്യ വില്‍പന നിര്‍വഹിക്കും. മുന്‍ എംഎല്‍എ രാജു എബ്രഹാം കൂപ്പണ്‍ പ്രകാശനം ചെയ്യും. ഖാദി ബോര്‍ഡ് അംഗം സാജന്‍ തൊടുക, റാന്നി ബ്ലോക്ക് പഞ്ചായത്തംഗം അന്നമ്മ തോമസ്, പഴവങ്ങാടി വാര്‍ഡ് അംഗം വി സി ചാക്കോ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി ടി ജോണ്‍, ജില്ലാ ഖാദി ഗ്രാമവ്യവസായ പ്രോജക്ട് ഓഫീസര്‍ വി ഹരികുമാര്‍, സര്‍വീസ് സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന് കീഴില്‍ ഇലന്തൂര്‍, അടൂര്‍, പത്തനംതിട്ട, റാന്നി ചേത്തോങ്കര എന്നിവിടങ്ങളില്‍ നടക്കുന്ന മേളയില്‍ ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം ഇളവ് ലഭിക്കും. കോട്ടണ്‍, സില്‍ക്ക് സാരികള്‍, കോട്ടണ്‍, സില്‍ക്ക് റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, ഷര്‍ട്ടിംഗ്, ബെഡ് ഷീറ്റുകള്‍, ഷാളുകള്‍, ചുരിദാര്‍ ടോപ്പുകള്‍, തോര്‍ത്തുകള്‍, മുണ്ടുകള്‍, ടവലുകള്‍, പഞ്ഞി കിടക്കകള്‍, തലയിണകള്‍, നറുതേന്‍, എളെണ്ണ, ഖാദിര്‍ ബാര്‍ സോപ്പ് തുടങ്ങിയവ ലഭിക്കും. സെപ്റ്റംബര്‍ നാല് വരെയാണ് മേള. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, ബാങ്ക്, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപയുടെ പര്‍ച്ചേസിന് പലിശരഹിത ക്രെഡിറ്റ് സൗകര്യമുണ്ട്. വിവരങ്ങള്‍ക്ക് ഇലന്തൂര്‍ 8113870434, പത്തനംതിട്ട 9744259922, റാന്നി 7907368514, അടൂര്‍ 9061210135.
കലക്ടറേറ്റില്‍ ഓണം ഖാദിമേള ഓഗസ്റ്റ് ആറിന് (ബുധന്‍)
ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് സംഘടിപ്പിക്കുന്ന ഓണം ഖാദി മേള ഓഗസ്റ്റ് ആറിന് (ബുധന്‍) കലക്ടറേറ്റില്‍. വസ്ത്രങ്ങള്‍ക്ക് 30 ശതമാനം ഇളവ് ലഭിക്കും. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, ബാങ്ക്, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപയുടെ പര്‍ച്ചേസിന് പലിശരഹിത ക്രെഡിറ്റ് സൗകര്യമുണ്ട്. കോട്ടണ്‍, സില്‍ക്ക് സാരികള്‍, കോട്ടണ്‍, സില്‍ക്ക് റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, ഷര്‍ട്ടിംഗ്, ബെഡ് ഷീറ്റുകള്‍, ഷാളുകള്‍, ചുരിദാര്‍ ടോപ്പുകള്‍, തോര്‍ത്തുകള്‍, മുണ്ടുകള്‍, ടവലുകള്‍, പഞ്ഞി കിടക്കകള്‍, തലയിണകള്‍, നറുതേന്‍, എളെണ്ണ, ഖാദിര്‍ ബാര്‍ സോപ്പ് തുടങ്ങിയവ ലഭിക്കും.
‘ചങ്ങാതിക്ക് ഒരു തൈ’ സംഘടിപ്പിച്ചു
ലോക സൗഹൃദ ദിനത്തോടനുബന്ധിച്ച് ഹരിത കേരളം മിഷന്റെ ചങ്ങാതിക്ക് ഒരു തൈ കാമ്പയിന്‍ കൈപ്പട്ടൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ചു. സൗഹൃദം മഹാവൃക്ഷമായി വളരട്ടെ ആശയവുമായി ഒരു തൈ നടാം ജനകീയ വൃക്ഷവല്‍ക്കരണ കാമ്പയിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ മോഹനന്‍ നായര്‍ നിര്‍വഹിച്ചു. അധ്യാപകരും, വിദ്യാര്‍ഥികളും പ്രാദേശികമായി ശേഖരിച്ച 450 ഓളം വൃക്ഷത്തൈകള്‍ പരസ്പരം കൈമാറി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി പി ജോണ്‍, സ്ഥിരം സമിതി അധ്യക്ഷരായ എം പി ജോസ് , ജി സുഭാഷ് , എസ് ഗീത കുമാരി, അംഗങ്ങളായ എം വി സുധാകരന്‍, ആന്‍സി വര്‍ഗീസ്, എന്‍.എ പ്രസന്നകുമാരി , തോമസ് ജോസ്, പ്രിന്‍സിപ്പല്‍ എം സജിത ബീവി , പ്രധാനാധ്യാപിക രാധിക ദേവി, ഹരിത കേരളം മിഷന്‍ ആര്‍ പി, അധ്യാപകര്‍, അനധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലാ ശിശുക്ഷേമ സമിതി വാര്‍ഷിക ജനറല്‍ ബോഡി ആഗസ്റ്റ് എട്ടിന്
ജില്ലാ ശിശുക്ഷേമ സമിതി വാര്‍ഷിക പൊതുയോഗം ഓഗസ്റ്റ് എട്ടിന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ജില്ലാ സെക്രട്ടറി ജി. പൊന്നമ്മ അറിയിച്ചു.
ഉജ്ജ്വലബാല്യം പുരസ്‌കാരം
വനിതാ ശിശു വികസന വകുപ്പ് ഉജ്ജ്വലബാല്യം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐടി മേഖല, കൃഷി, മാലിന്യസംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്‍പനിര്‍മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം തുടങ്ങിയ മേഖലയില്‍ മികവാര്‍ന്ന കഴിവ് തെളിയിച്ച ആറിനും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് (ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെ ) അവസരം. 6-11 വയസ,് 12-18 വയസ് എന്നീ വിഭാഗങ്ങളില്‍ തിരിച്ചാണ് പുരസ്‌കാരം നല്‍കുന്നത്. 2024 ജനുവരി ഒന്നു മുതല്‍ 2024 ഡിസംബര്‍ 31 വരെയുള്ള കാലയളവിലെ പ്രാഗത്ഭ്യമാണ് പരിഗണിക്കുന്നത്. അവസാന തീയതി ഓഗസ്റ്റ് 30. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് , മൂന്നാം നില, മിനി സിവില്‍ സ്റ്റേഷന്‍, കച്ചേരിപ്പടി , ആറന്‍മുള 689533 വിലാസത്തില്‍ നിന്നും അപേക്ഷ ലഭിക്കും. ഫോണ്‍ :0468 2319998. വെബ് സൈറ്റ് : ംംം.ംരറ.സലൃമഹമ.ഴീ്.ശി.
സ്‌പോട്ട് അഡ്മിഷന്‍
അടൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജിലെ പോളിമെര്‍ ടെക്‌നോളജി, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ചര്‍ ബ്രാഞ്ചുകളിലേക്ക് ഓഗസ്റ്റ് ഏഴിന് സ്‌പോട്ട് അഡ്മിഷന്‍ നടക്കും. രജിസ്‌ട്രേഷന്‍ രാവിലെ 9.30 മുതല്‍ 10.30 വരെ. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളളവര്‍ക്കും പുതിയ അപേക്ഷകര്‍ക്കും പങ്കെടുക്കാം. അസല്‍ സര്‍ട്ടിഫിക്കറ്റുകളും ടി.സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഫോണ്‍ : 04734 231776.
വെബ്സൈറ്റ് : www.polyadmission.org.
ക്വട്ടേഷന്‍
കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് (സിഎഫ്ആര്‍ഡി) കീഴിലുളള എഫ്.ക്യു.എം.എല്‍, സി.എഫ്.റ്റി.കെ, ഓഫീസ് എന്നിവിടങ്ങളിലെ ഉപയോഗശൂന്യമായ സാധനങ്ങള്‍ സ്‌ക്രാപ്പിന് കൊടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് ഏഴ്. ഫോണ്‍ : 8281486120.