രാമായണം : സചിത്ര പ്രഭാഷണത്തിലൂടെ ഭക്തരെ വിസ്മയിപ്പിച്ച് ഡോ. ജിതേഷ്ജി

Spread the love

 

konnivartha.com: ഓച്ചിറ: രാമായണ മാസാചരണത്തിന്റെ ഭാഗമായി ഓച്ചിറ പരബ്രഹ്മ ക്ഷേത്ര സന്നിധിയിൽ ഡോ. ജിതേഷ്ജി അവതരിപ്പിച്ച “രാമായണം: രേഖായനം പരിപാടി ഭക്തർക്ക് വിസ്മയസായൂജ്യമായി.

രാമായണശ്ലോകങ്ങളെയും ദർശനഗരിമയെയും ആധാരമാക്കി വാക്കും വേഗവരയും സമഞ്ജസമായി സമന്വയിപ്പിച്ചുകൊണ്ടായിരുന്നു വേഗവരയിലെ ലോക റെക്കോർഡ് ജേതാവും അന്താരാഷ്ട്രശ്രദ്ധ നേടിയ സചിത്ര പ്രഭാഷകനുമായ ഡോ. ജിതേഷ്ജിയുടെ സചിത്രപ്രഭാഷണം.

 

ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ രാമായണമാസാചരണത്തിന്‍റെ  ഭാഗമായി നടന്ന ഈ വ്യത്യസ്തമായ ഈ പ്രഭാഷണശൈലി നേരിൽ കാണാനും കേൾക്കാൻ നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് അനേകായിരം ഭക്തജനങ്ങളാണ് ഓച്ചിറ പര ബ്രഹ്മക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത്.

 

പരമശിവനും ശ്രീരാമലക്ഷ്മണന്മാരും രാവണനുമൊക്കെ മിനിറ്റുകൾകൊണ്ട് ജിതേഷ്ജിയുടെ വലിയ വെള്ളകാൻവാസിൽ അതിവേഗ രേഖാചിത്രങ്ങളായി അവതരിച്ചപ്പോൾ ഭക്തർ ആനന്ദ നിർവൃതിയിലായി.

ഇതാദ്യമായാണ് രാമായണം സചിത്രപ്രഭാഷണരൂപത്തിൽ സ്റ്റേജിൽ അവതരിപ്പിക്കപ്പെടുന്നത്
സചിത്രപ്രഭാഷണത്തിൽ രാമായണത്തെ അധികരിച്ചുള്ള സചിത്ര പ്രശ്നോത്തരിയും തത്സമയ സമ്മാനങ്ങളും കൂടി ഉൾപ്പെടുത്തിയായിരുന്നു നവ്യമായ ഈ അവതരണശൈലി.

അഡ്വ.എ.എസ്.പി.കുറുപ്പ്അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജീവകാരുണ്യ പ്രവർത്തകൻ അബ്ബാ മോഹനൻ, സുധീഷ്ബാബു എന്നിവർ സംസാരിച്ചു.

error: Content is protected !!