
ജില്ലാ ഖാദി ഗ്രാമ വ്യവസായത്തിന്റെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റില്‍ ഓണം ഖാദി മേള സംഘടിപ്പിച്ചു. ഖാദി ഉല്‍പന്നങ്ങളായ കോട്ടണ്‍, സില്‍ക്ക് സാരികള്‍, ഷര്‍ട്ടുകള്‍, കലംങ്കാരി സാരികള്‍, ഷര്‍ട്ടിംഗ്, ഷാളുകള്‍, തോര്‍ത്തുകള്‍, കാവിമുണ്ട്, ടവലുകള്‍, നറുതേന്‍, എളെണ്ണ, ഖാദിര്‍ ബാര്‍ സോപ്പ് തുടങ്ങിയവ ഒരുക്കിയിരുന്നു. സംസ്ഥാന ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ‘എനിക്കും വേണം ഖാദി’ സന്ദേശത്തിന്റെ ഭാഗമായാണ് മേള സംഘടിപ്പിച്ചത്. 30 ശതമാനം ഇളവിലാണ് ഖാദി വസ്ത്രങ്ങള്‍ വിറ്റത്.
ഇലന്തൂര്‍, അടൂര്‍, പത്തനംതിട്ട, റാന്നി ചേത്തോങ്കര എന്നിവിടങ്ങളിലും ഓണം ഖാദി മേള നടക്കുന്നുണ്ട്. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, ബാങ്ക്, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപയുടെ വാങ്ങലിന് പലിശ രഹിത ക്രെഡിറ്റ് സൗകര്യമുണ്ട്. 1,000 രൂപയ്ക്ക് സാധനം വാങ്ങിയാല്‍ സമ്മാന കൂപ്പണുണ്ട്. ഇലക്ട്രിക് കാറാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഇലക്ട്രിക് സ്‌കൂട്ടര്‍, മൂന്നാം സമ്മാനം 5,000 രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍. കൂടാതെ ആഴ്ച തോറും നറുക്കെടുപ്പിലൂടെ 3,000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും നല്‍കും. സെപ്റ്റംബര്‍ നാലിന് മേള അവസാനിക്കും. വിവരങ്ങള്‍ക്ക് ഇലന്തൂര്‍ 8113870434, പത്തനംതിട്ട 9744259922, റാന്നി 7907368514, അടൂര്‍ 9061210135.