കോന്നി കുമ്പഴ റോഡില്‍ പുളിമുക്കില്‍ കാറുകള്‍ കൂട്ടിയിടിച്ചു

Spread the love

 

konnivartha.com: പുനലൂര്‍ മൂവാറ്റുപ്പുഴ സംസ്ഥാന പാതയില്‍ കോന്നിയ്ക്കും കുമ്പഴയ്ക്കും ഇടയില്‍  കാറുകള്‍ കൂട്ടിയിടിച്ചു .പുളിമുക്കില്‍ വേണാട് ബസ്സുകളുടെ ഡിപ്പോ മുന്നില്‍ ആണ് അപകടം ഉണ്ടായത് .

സി പി ഐ എം ഇടുക്കി ജില്ലാ സെക്രട്ടറി സഞ്ചരിച്ച കാറും മറ്റു രണ്ടു  കാറും ആണ് കൂട്ടിയിടിച്ചത് . ഏറെ നേരം ഗതാഗത തടസം ഉണ്ടായി .

തിരുവനന്തപുരത്ത് നിന്നും വന്ന സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസിന്റെ ഇന്നോവയാണ് അപകടത്തിൽപ്പെട്ടത്.

സ്വിഫ്റ്റ് കാറും മറ്റൊരു കാറും കൂട്ടിയിടിച്ച ശേഷം എതിരെ വന്ന സിപിഎം നേതാവിന്റെ വാഹനത്തിലേക്ക് ഇടിക്കുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്നവർക്ക് നിസാര പരിക്കേറ്റു.