‘ മാ കെയര്‍ ‘ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

Spread the love

 

പത്തനംതിട്ട ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാ കെയര്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജേക്കബ് ജോര്‍ജിന്റെ അധ്യക്ഷതയില്‍ കുര്യാക്കോസ് മാര്‍ ക്ലിമ്മിസ് വലിയ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.

വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍, പാനീയങ്ങള്‍, സ്‌കൂള്‍ സ്റ്റേഷനറി, സാനിട്ടറി നാപ്കിന്‍ എന്നിവ ലഭ്യമാക്കുന്നതിന് സ്‌കൂള്‍ കോമ്പൗണ്ടില്‍ കിയോസ്‌കുകള്‍ സ്ഥാപിക്കുന്ന പദ്ധതിയാണിത്.

അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ. ബിന്ദുരേഖ പദ്ധതി വിശദീകരണം നടത്തി. പിടിഎ പ്രസിഡന്റ് അഡ്വ. മനാഫ്, സ്‌കൂള്‍ ഗവേണിംഗ് ബോര്‍ഡ് അംഗം റഫ. ഫാദര്‍ ജിജി സാമുവല്‍, സ്‌കൂള്‍ കോര്‍ഡിനേറ്റര്‍ റവ. ബിജു മാത്യു, റവ. പി എസ് ജോര്‍ജ്, പ്രധാനധ്യാപിക പി. എം. ജയമോള്‍ , ആര്‍ട്ടിസ്റ്റ് അഡ്വ. ജി. ജിതേഷ് , ബ്ലോക്ക് കോര്‍ഡിനേറ്റര്‍ സിന്ധു, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പൊന്നമ്മ ശശി, മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റ് ഹിദായത്ത് എന്നിവര്‍ സംസാരിച്ചു.

error: Content is protected !!