
konnivartha.com: കോന്നി വകയാർ കോട്ടയം മുക്കിൽ റോഡ് മുറിച്ചു കടക്കുന്നതിന് ഇടയിൽ പിക്കപ്പ് വാൻ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരണപ്പെട്ടു . കോന്നി വകയാര്‍ കൈതക്കര അഭിലാഷ് മന്ദിരത്തില്‍ നൃത്ത അധ്യാപികയായ സുവർണ്ണനാഥ് (നന്ദിനിടീച്ചർ -63)ആണ് മരണപ്പെട്ടത് .
ഇന്ന് രാവിലെ വകയാറില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ തമിഴ്നാട് വാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നു. കോന്നിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മക്കള്‍ :അഭിലാഷ് (കെ എസ് ഇ ബി മീറ്റര്‍ റീഡര്‍ കോന്നി) , ആദര്‍ശ്