
konnivartha.com: പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കോന്നി മുറിഞ്ഞകൽ ജംഗ്ഷനിൽ കെഎസ്ആർടിസി കൊട്ടാരക്കര ബാംഗ്ലൂർ ദീർഘദൂര ബസ് നിയന്ത്രണം വിട്ടു പോസ്റ്റിലേക്ക് ഇടിച്ചുകയറി. സ്ഥിരം അപകട മേഖലയാണ് . ഈ ഭാഗങ്ങളില്‍ വാഹനങ്ങള്‍ നിയന്ത്രണം വിട്ടു ഇടിക്കുന്നത് സംബന്ധിച്ച് നിര്‍മ്മാണ ചുമതല വഹിച്ച കെ എസ് ടി പിയ്ക്ക് ഒന്നും പറയാന്‍ ഇല്ല .
ആധുനിക നിലയില്‍ നിര്‍മ്മാണം നടത്തിയ റോഡില്‍ ദിവസേന വാഹന അപകടം .മുറിഞ്ഞകല്ലില്‍ മൂന്നു സ്ഥലത്ത് റോഡില്‍ വലിയ കുഴിയാണ് . “അഴിമതിയുടെ കുഴികള്‍ “തെളിഞ്ഞു കാണുമ്പോള്‍ കേരള സര്‍ക്കാര്‍ മൗന വ്രതത്തില്‍ ആണ് .
കെ എസ് ടി പി എന്നത് ലോകബാങ്കിന്റെ (WB) സഹായത്തോടെ കേരള സർക്കാരിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും (PWD) നേതൃത്വത്തിൽ നടപ്പിലാക്കുന്ന പ്രധാനപ്പെട്ട റോഡു സംരംഭങ്ങളിലൊന്നാണ് കേരള സംസ്ഥാന ഗതാഗത പദ്ധതി (KSTP).പൊതുമരാമത്ത് ചുമതല വഹിക്കേണ്ട ഈ റോഡില്‍ നടന്ന അഴിമതികളെ സംബന്ധിച്ചുള്ള പരാതികള്‍ സര്‍ക്കാര്‍ സമഗ്രമായി അന്വേഷിച്ചു നടപടി സ്വീകരിക്കുന്നില്ല .
ജനങ്ങളെ ഈ നിരത്തില്‍ ഗുരുതി കൊടുക്കാന്‍ സര്‍ക്കാര്‍ തന്നെ മുന്‍കയ്യെടുക്കുമ്പോള്‍ പ്രതികരിക്കാതെ ഇരിക്കാന്‍ കഴിയില്ല . ഈ റോഡ് നിര്‍മ്മാണം സംബന്ധിച്ച് ഉടന്‍ അന്വേഷണം പ്രഖ്യാപിക്കണം . ഏറ്റെടുത്ത വസ്തുക്കള്‍ ഉപയോഗിച്ചില്ല .ഓടകള്‍ പല സ്ഥലത്തും ഇല്ല . റോഡുകള്‍ പൊളിഞ്ഞു . അപകടം സ്ഥിരം ഉണ്ടാകുന്നു .