
konnivartha.com: കോന്നി അരുവാപ്പുലം പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ മുളകുകൊടിതോട്ടം ഭാഗങ്ങളില്‍ രാത്രി യാമങ്ങളില്‍ ചാക്കില്‍ കെട്ടി മാലിന്യം നിക്ഷേപിക്കുന്നതായി പരാതി .
കോന്നി മെഡിക്കല്‍ കോളേജ് പഴയ റോഡു കടന്നു പോകുന്ന ഭാഗത്തെ പാറമടയുടെ സമീപത്തു ആണ് മാലിന്യം തള്ളുന്നത് . രാത്രി കാലങ്ങളില്‍ ആണ് വാഹനങ്ങളില്‍ കൊണ്ട് വന്നു മാലിന്യം തള്ളുന്നത് .
വട്ടമൺ കോന്നി മെഡിക്കല്‍ കോളേജ് പഴയ റോഡു വശങ്ങളില്‍ മാലിന്യം തള്ളുന്നത് പതിവായി . വിവിധങ്ങളായ മാലിന്യം ആണ് ഈ റോഡ് അരുകില്‍ കളയുന്നത് . അധികാരികളുടെ ശ്രദ്ധ ഉണ്ടാകേണ്ട കാര്യമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത് .