ചങ്ങാതിക്ക് ഒരു തൈ’ കാമ്പയിന്‍

Spread the love

konnivartha.com: ഹരിതകേരളം മിഷന്റെ ‘ചങ്ങാതിക്കൊരു തൈ’ വൃക്ഷവല്‍ക്കരണ കാമ്പയിന് ഇലന്തൂര്‍ സിപാസ്  കോളജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ തുടക്കം.

ഹരിത കേരള മിഷന്‍, ഐക്യുഎസി,  എന്‍എസ്എസ്  യൂണിറ്റ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് കാമ്പയിന്‍. ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍  ജി അനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

പ്രിന്‍സിപ്പല്‍ ഡോ. ടി. സാറാമ്മ ജോയ് അധ്യക്ഷയായി. വിദ്യാര്‍ഥികള്‍ ഫലവൃക്ഷ തൈകള്‍ കൈമാറി. സംസ്ഥാനം ഒട്ടാകെ ഒരു കോടി ഫലവൃക്ഷ തൈകള്‍ നടുകയാണ് ലക്ഷ്യം. നട്ട തൈകളുടെ സംരക്ഷണവും വളര്‍ച്ചയും ഉറപ്പാക്കാന്‍ ജിയോ ടാഗിങ്ങ് അടുത്ത ഘട്ടത്തില്‍ നടപ്പാക്കും.

error: Content is protected !!