റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍ യങ് പ്രൊഫഷണല്‍ ഒഴിവ്

Spread the love

 

konnivartha.com: കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള തിരുവനന്തപുരത്തെ റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍ യങ് പ്രൊഫഷണല്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. ഏതെങ്കിലും വിഷയത്തില്‍ ബിരുദമോ, ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒഴിവ് പ്രസിദ്ധീകരിച്ച തീയതി മുതല്‍ 21 ദിവസത്തിനുള്ളില്‍ അപേക്ഷ സമർപ്പിക്കണം.

അപേക്ഷാ ഫോമും വിശദ വിവരങ്ങളും വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ കരിയര്‍ വിഭാഗത്തിലും പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടലിലും (പാസ്‌പോര്‍ട്ട് ഓഫീസ്, തിരുവനന്തപുരം സര്‍ക്കുലറുകള്‍) ലഭിക്കും.
വെബ്സൈറ്റ് ലിങ്കുകൾ ചുവടെ ചേർക്കുന്നു:
Link 1: https://www.mea.gov.in/Images/CPV/young-professional.pdf
Link2: https://services1.passportindia.gov.in/AppOnlineProject/pdf/YP_TRV.pdf

error: Content is protected !!